പിണറായി സർക്കാരിൻ്റെ നാലാം വാർഷികം : കണ്ണൂരിൽ യുഡിഎഫ് മെയ് 20ന് കരിദിനം ആചരിക്കും

Fourth anniversary of Pinarayi government: UDF will observe Kari Day on May 20 in Kannur
Fourth anniversary of Pinarayi government: UDF will observe Kari Day on May 20 in Kannur

 കണ്ണൂർ : യുഡിഎഫ് സംസ്ഥാന സമിതിയുടെ തീരുമാനം അനുസരിച്ച് എൽഡിഎഫ് സർക്കാരിന്റെ നാലാം വാർഷിക ദിനമായ മെയ് 20 കരിദിനമായി ആചരിക്കും.. ഇതിന്റെ ഭാഗമായി കണ്ണൂർ അസംബ്ലി മണ്ഡലം യുഡിഎഫ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും പൊതുയോഗവും നടത്തും.

പ്രകടനം സ്റ്റേഡിയം കോർണറിൽ നെഹ്റു സ്തൂപത്തിന് സമീപത്തു നിന്നും വൈകുന്നേരം 4 30ന് ആരംഭിച്ച് കാൽടെക്സ് ജംഗ്ഷനിൽ സമാപിക്കും. തുടർന്ന് നടക്കുന്ന പൊതുയോഗത്തിൽ പ്രമുഖ യു ഡി എഫ് നേതാക്കൾ പങ്കെടുക്കും. പരിപാടി വിജയിപ്പിക്കുവാൻ യുഡിഎഫ് കണ്ണൂർ അസംബ്ലി മണ്ഡലം കമ്മിറ്റി തീരുമാനിച്ചു. യോഗത്തിൽ ചെയർമാൻ സി എം ഗോപിനാഥൻ അധ്യക്ഷത വഹിച്ചു.

tRootC1469263">

കൺവീനർ പിസി അഹമ്മദ് കുട്ടി സ്വാഗതം പറഞ്ഞു. ഡിസിസി വൈസ് പ്രസിഡണ്ട് വിവി പുരുഷോത്തമൻ ഉദ്ഘാടനം ചെയ്തു. . സുരേഷ് ബാബു എളയാവൂർ, കട്ടേരി നാരായണൻ, ലക്ഷ്മണൻ തുണ്ടിക്കോത്ത്, രാഹുൽ കായ്ക്കൽ, കെ പി അബ്ദുൽസലാം, പിസി അമീനുള്ള തുടങ്ങിയവർ സംസാരിച്ചു

Tags