വിശ്വാസികൾക്കിടയിൽ വിഭാഗീയത സൃഷ്ടിക്കാൻ തക്കം പാർത്തിരിക്കുന്ന സർക്കാരാണ് പിണറായി സർക്കാർ : സി.എ. അജീർ

Pinarayi government is a government that is trying to create sectarianism among believers: CA Ajeer

 പാപ്പിനിശ്ശേരി : വിശ്വാസികൾക്കിടയിൽ വിഭാഗീയത സൃഷ്ടിക്കാൻ തക്കം പാർത്തിരിക്കുന്ന സർക്കാരാണ് പിണറായി സർക്കാർ എന്ന് സി.എം.പി. പോളിറ്റ് ബ്യൂറോ അംഗം സി.എ. അജീർ. അഴീക്കോട് മണ്ഡലം യുഡിഎഫ് സ്ഥാനാർത്ഥി അഡ്വ. കരീം ചേലേരിയുടെ തെരഞ്ഞെടുപ്പ് പ്രചരണാർത്ഥം സംഘടിപ്പിച്ച പാപ്പിനിശ്ശേരി പഞ്ചായത്ത് തല വാഹന പ്രചരണജാഥ ഹാജി റോഡിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ടി.കെ. അജിത്ത് അദ്ധ്യക്ഷത വഹിച്ച  സി. ജയകൃഷ്ണൻ, പൂക്കോട്ടി കുമാരൻ, ജാഫർ മാങ്കാവ്, പി. ചന്ദ്രൻ, വി. കരിം, ഷാഹിന, കെ. പ്രജിത, കെ. രവീന്ദ്രൻ തുടങ്ങിയവർ നേതൃത്വം നൽകി. തുടർന്ന് അറബിക് കോളേജ്, കരിക്കൻകുളം, ധർമ്മക്കിണർ, പഴഞ്ചിറ, വേളാപുരം കോളനി, കീച്ചേരി, കല്ലിക്കൽ, കാട്യം, മാങ്കടവ് റൈസ്മിൽ, മാങ്കടവ് കുന്നുംപുറം, പാറക്കൽ, പഞ്ചായത്ത് ഓഫീസ്, പാപ്പിനിശ്ശേരി ഗേറ്റ് എന്നിവിടങ്ങളിലെ പ്രചരണങ്ങൾക്ക് ശേഷം  ചുങ്കത്ത് സമാപിച്ചു. സി.പി. റഷീദ്, ഷിനാജ് കെ.കെ, പി. സജീവൻ എന്നിവർ വിവിധ സ്വീകരണകേന്ദ്രങ്ങളിൽ സംസാരിച്ചു. മികച്ച പങ്കാളിത്തവും പിന്തുണയുമാണ് ജാഥയിലുടനീളം ദൃശ്യമായത്.

Tags