പിണറായിയില്‍ ഓലയമ്പലത്ത് ഫ്‌ളോര്‍മില്‍ കത്തിനശിച്ചു

google news
ASG

 തലശേരി: പിണറായി ഓലയമ്പലത്ത്  ഫ്‌ളോര്‍മില്‍കത്തിനശിച്ചു. ഓലയമ്പലം ടൗണിലെ   പോപ്പുലര്‍ ഫ്‌ളോര്‍മില്ലിനാണ്തീപിടിച്ചത്. മുറിക്കകത്തെ വയറിങിനും മെഷീനും തീപിടിച്ചു. വെളളിയാഴ്ച്ച രാവിലെ എട്ടരയോടെയാണ് തീപിടിത്തമുണ്ടായത്. കെട്ടിടത്തില്‍ നിന്നും പുക ഉയരുന്നത് കണ്ടു നാട്ടുകാര്‍ വിവരം അറിയിച്ചതിനെ  തലശേരിയില്‍ നിന്നും ഫയര്‍ഫോഴ്‌സെത്തി വെളളം ചീറ്റി മറ്റുഭാഗങ്ങളില്‍ തീപടരുന്നത് ഒഴിവാക്കി. 

സംഭവമറിഞ്ഞ് പിണറായി പൊലിസും സ്ഥലത്തെത്തിയിരുന്നു. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടത്തിന് കാരണമായതെന്നാണ് ഫയര്‍ഫോഴ്‌സിന്റെ പ്രാഥമിക നിഗമനം. മൂന്ന് ലക്ഷം രൂപയുടെ ഉപകരണങ്ങള്‍ കത്തിനശിച്ചതായി ഉടമ പിണറായി പൊലിസില്‍ പരാതി നല്‍കി.

Tags