പിണറായിയിൽ പൊട്ടിയത് കെട്ടു പടക്കം തന്നെ ; ബോംബ് സ്ഫോടനമെന്ന് ചിത്രീകരിക്കുന്നത് കണ്ണൂരിനെ തകർക്കാൻ -ഇ.പി ജയരാജൻ

ep jayarajan
ep jayarajan

കണ്ണൂർ : 'പിണറായി വെണ്ടുട്ടായിയിൽ ബോംബ്സ് ഫോടനമാണെന്ന് ചിത്രീകരിച്ചു കണ്ണൂരിലെ സമാധാന അന്തരീക്ഷം മാധ്യമങ്ങൾ തകർക്കരുതെന്ന് സി പി.എം കേന്ദ്ര കമ്മിറ്റിയംഗം ഇ.പി ജയരാജൻ പറഞ്ഞു. കണ്ണൂരിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കെട്ടു പടക്കമാണ് അവിടെ പൊട്ടിയത്. അതു അക്രമത്തിന് കോപ്പുകൂട്ടുകയാണെന്ന് ചിത്രീകരിക്കുന്നത് കണ്ണൂരിനെ മോശമാക്കാനാണ്. പഴയ അവസ്ഥയിൽ നിന്നും കണ്ണൂർ ഏറെ മാറി കഴിഞ്ഞു. ചില സ്ഥലങ്ങളിലുണ്ടാ ഒറ്റപ്പെട്ട സംഭവങ്ങൾ പൊതുവായി ചിത്രീകരിച്ചു കണ്ണൂർ ഇങ്ങനെയാണെന്ന് പറയുന്ന രീതി ഇനി വിലപ്പോവില്ല. ഒരു പാട്ടുണ്ടാക്കിയാൽ ഒലിച്ചു പോകുന്നതല്ല ഇവിടുത്തെ ഇടതുപക്ഷ സർക്കാരും പാർട്ടിയും താൻ ആ പാട്ടുകേട്ടിട്ടില്ല ആ വിഷ്കാര സ്വാതന്ത്ര്യത്തെ വിലമതിക്കുന്ന പാർട്ടിയാണ് സി.പി.എം വെള്ളാപ്പള്ളി കാറിൽ കയറിയാൽ സി.പി.എച്ചിന് പോട്ടു നഷ്ടപ്പെടുകയോ ലഭിക്കുകയോ ചെയ്യില്ലെന്നും അതൊക്കെ ബോധപൂർവ്വം ചില കേന്ദ്രങ്ങൾ പ്രചരിപ്പിക്കുന്നതാണെന്നും ഇപി ജയരാജൻ പറഞ്ഞു.

tRootC1469263">

Tags