പിലാത്തറയിൽ ദേശീയപാതയുടെ സ്ലാബ് അടർന്നു വീണു, യാത്രക്കാർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

At Pilathara, the slab of the national highway collapsed and the passengers escaped with their heads
At Pilathara, the slab of the national highway collapsed and the passengers escaped with their heads

കണ്ണൂർ :കണ്ണൂർ - കാസർകോട്  ദേശീയപാതയിലെ കൂറ്റന്‍ സംരക്ഷണഭിത്തിയില്‍  നിന്ന് സ്ലാബ് അടര്‍ന്നുവീണു. സ്‌ക്കൂള്‍ കൂട്ടികളുമായി പോകുകയായിരുന്ന ഓട്ടോ ഭാഗ്യം കൊണ്ട് മാത്രം രക്ഷപ്പെട്ടു.പിലാത്തറയില്‍ ദേശിയപാതക്കായി നിര്‍മ്മിക്കുന്ന സംരക്ഷണ ഭിത്തിയുടെ സ്ലാബാണ് തകര്‍ന്നു വീണത്.

tRootC1469263">

ആറ് വരിപ്പാതയുടെ നടുവില്‍ നിര്‍മ്മിച്ച സംരക്ഷണഭിത്തിയിലെ സ്ലാബാണ്സര്‍വ്വീസ് റോഡിലെക്ക് വീണത്.പിലാത്തറ ടൗണിന് സമീപം ശനിയാഴ്ച്ച.രാവിലെ ആയിരുന്നു സംഭവം.ഈ സമയം ഇതുവഴി വന്ന ബൈക്ക് യാത്രക്കാനും രക്ഷപ്പെട്ടത് തലനാരിഴക്കാണ്.കോടികള്‍ ചെലവഴിച്ച് നിര്‍മ്മിക്കുന്ന റോഡ് പണിക്കിടെ സ്ലാബ് അടർന്ന് വീണത് യാത്രക്കാരിൽ ആശങ്കക്കിടയാക്കിയിട്ടുണ്ട്.വളരെയേറെ ഉയരത്തില്‍ നിര്‍മ്മിക്കുന്ന സംരക്ഷണഭിത്തി സുരക്ഷിതമാക്കണമെന്നു യാത്രക്കാർ ആവശ്യപ്പെട്ടു.

Tags