പിലാത്തറ - പഴയങ്ങാടി റോഡിൽ വാഹനാപകട പരമ്പര: രണ്ടു പേർക്ക് പരുക്കേറ്റു

Series of road accidents on Pilathara - Pazhyangadi road: Two injured
Series of road accidents on Pilathara - Pazhyangadi road: Two injured

പഴയങ്ങാടി :പിലാത്തറ -പഴയങ്ങാടി- പാപ്പിനിശേരി കെ എസ് ടി പി റോഡിൽ വാഹനാപകടങ്ങൾ വർദ്ധിക്കുന്നു.പഴയങ്ങാടി റോഡ് പാലത്തിലും രാമപുരം പാലത്തിന് സമീപവും വാഹനാപകടങ്ങളിൽ  രണ്ട് പേർക്ക് പരുക്കേറ്റു .പഴയങ്ങാടി പാലത്തിൽ നിയന്ത്രണം വിട്ട കാർ
പാലത്തിൻ്റെ കൈവരികളിൽ ഇടിച്ച് കയറിയുണ്ടായ അപകടത്തിൽ കാർ ഡ്രൈവറായ കണ്ണൂർ കക്കാട് സ്വദേശിയായ പി. മുഹമ്മദ ഇഖ്ബാൽ (45) നാണ് പരുക്കേറ്റത്. ഞായറാഴ്ച്ച രാവിലെ പത്ത് മണിയോടെയുണ്ടായഅപകടത്തിൽ പരിക്കേറ്റ ഇഖ്ബാൽ സ്വകാര്യ ആശുപത്രിയിൽ ചീകിൽസതേടിയിട്ടുണ്ട്.

tRootC1469263">

കക്കാട് സ്വദേശിയായ യുവാവ് പഴയങ്ങാടി വഴി മാതമംഗലത്തേ ഭാര്യ വിട്ടിലേക്ക് പോകുംവഴിയാണ് അപകടം പറ്റിയത്. പാലത്തിന് സമീപം വെച്ച് നിയന്ത്രണം വിട്ട കാർ പാലത്തിൻ്റെ കൈവരികളിൽ ഇടിച്ച് ടയർ ഉരി തെറിച്ച് കൈവരികളിൽ കുടുങ്ങിയ നിലയിയിലായിരുന്നു. അപകടത്തിൽ കാറിൻ്റെ മുൻഭാഗം പൂർണ്ണമായും തകർന്നു.  അപകടത്തെ  തുടർന്ന് ഈ റൂട്ടിൽ ഒരു മണിക്കൂറുകളോളം ഗതാഗതം തടസ്സപെട്ടു. പഴയങ്ങാടി
പിലാത്തററോഡിൽ അടുത്തില രാമപുരത്ത് ഓട്ടോയും ഇന്നോവക്കാറുംകൂട്ടിയിട്ടിച്ചുണ്ടായ അപകടത്തിൽ ഓട്ടോ ഡ്രൈവർക്ക് പരിക്ക്. എരിപുരം മാടായിക്കാവിന് സമീപമുള്ള ഓട്ടോ ഡ്രൈവർ കെ.വി. വിനോദ് കുമാറിനാണ് (28)പരിക്കേറ്റത്. 

ഈ യാളെകണ്ണൂർ പരിയാരത്തെ കണ്ണൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശനിയാഴ്ച വൈകുന്നേരം അഞ്ച് മണിയോടെയാണ് അപകടമുണ്ടായത്. പിലാത്തറ ഭാഗത്ത് നിന്ന് പഴയങ്ങാടി ഭാഗത്തേക്ക് വരികയായിരുന്ന ഓട്ടോറിക്ഷയും പിലാത്തറ ഭാഗത്തേക്ക് പോവുകയായിരുന്ന ഇന്നോ വാക്കാറും കൂട്ടിയിടിച്ചായിരുന്നു അപകടമുണ്ടായത് ഓട്ടോറിക്ഷയുടെ മുൻഭാഗം പൂർണ്ണമായും തകർന്ന നിലയിലുമാണ്.അശാസ്ത്രീയമായ റോഡ് നിർമ്മാണവും വാഹനങ്ങളുടെ അമിത വേഗവും അശ്രദ്ധയുമാണ് അപകടങ്ങൾക്ക് കാരണമാവുന്നതെന്ന് പ്രദേശവാസികൾ പറഞ്ഞു.

Tags