കണ്ണൂർ പിലാത്തറയിൽ മത്സ്യവിൽപനക്കാരൻ നിർത്തിയിട്ട സ്‌കൂട്ടർ കത്തിനശിച്ചു

A scooter parked by a fish vendor in Pilathara, Kannur, was burnt down.

പിലാത്തറ:പിലാത്തറ  മീൻ മാർക്കറ്റിന് സമീപം നിർത്തിയിട്ട സ്കൂട്ടർ പൂർണ്ണമായും കത്തി നശിച്ചു.ഇന്ന് പുലർച്ചെ അഞ്ചു മണിയോടെയായിരുന്നു സംഭവം.  എച്ചിലാംവയൽ സ്വദേശി പൂമാടത്ത് അൻവർ സാദാത്ത് മത്സ്യ വില്പന നടത്തുന്ന KL 60 C  5728 സ്‌കൂട്ടറാണ് കത്തി നശിച്ചത്.

 ഡിക്കിയിൽ ഉണ്ടായിരുന്ന മൊബൈൽ ഫോണും കത്തി നശിച്ചിട്ടുണ്ട് മാർക്കറ്റിൽ മത്സ്യം എടുക്കാൻ വന്നതായിരുന്നു അൻവർ.ഷോർട്ട് സർക്യൂട്ടാണ് അപകട കാരണമെന്ന് സംശയിക്കുന്നു.
 

Tags