പിലാത്തറയിലെ സ്വർണം പൊട്ടിക്കൽ കേസ്: ഒരു പ്രതികൂടി കോടതിയിൽ കീഴടങ്ങി

Pilathara gold heist case: One more accused surrenders in court.

പയ്യന്നൂർ: പിലാത്തറയിൽ മഹാ രാഷ്ട്ര സ്വദേശിയായ സ്വർണ വ്യാപാ രിയെയും കുടുംബത്തെയും അക്രമിച്ച് സ്വർണവും പണവും തട്ടിയെടുത്ത കേസിൽ ഒരു പ്രതി കോടതിയിൽ കീഴടങ്ങി. കേസിലെ ഏഴാം പ്രതി തലശേരി വിളക്കോട്ടൂർ തൃപ്പങ്ങോ ട്ടൂർ വെള്ളോൻ വിട ഹൗസിൽ ജിജീഷ് (35) ആണ് പയ്യന്നൂർ കോട തിയിൽ കീഴടങ്ങിയത്. കോടതി ഇയാളെ റിമാന്റ് ചെയ്തു. ഇതോടെ കേസിൽ ഏഴുപേർ പിടിയിലായി.

കഴിഞ്ഞ ജൂൺ ഒന്നിന് രാത്രിയാണ് കേസിനാസ്‌പദമായ സംഭവം നടന്നത്. തലശേരിയിൽ താമസിച്ച് സ്വർണ വ്യാപാരം നട ത്തുന്ന മഹാരാഷ്ട്ര സ്വദേശി കുമാർ ജലന്തർ നിഗമും കുടുംബവും സഞ്ചരിച്ച കാർ തട്ടിയെടുത്ത് ആക്രമിച്ച് 30 പവനും ഒന്നര കോടി രൂപയും തട്ടിയെടുത്തുവെന്നാണ് കേസ്. മഹാരാഷ്ട്രയിൽ നിന്നും  തലശേരിയിലേക്ക് പോവുകയായിരുന്ന കുടുംബത്തെ പയ്യന്നൂർ  എടാട്ടുവെച്ച് അക്രമിക്കുകയും കാർ പിന്നീട് പിലാത്തറ സഹക el രണ കോളേജിന് സമീപത്തെ ആളൊഴിഞ്ഞ പറമ്പിൽ ഉപേക്ഷി മിക്കുകയായിരുന്നു. 

സ്വർണം പൊട്ടിക്കൽ സംഘാംഗങ്ങളാണ് കേസിലെ പ്രതികൾ. നേരത്തെ പിടിയിലായവരിൽ രണ്ടുവീതം സി.പി.എമ്മുകാരും ബി.ജെ.പിക്കാരും ഉണ്ടായിരുന്നു.  പോലീസ് പിന്തുടരുന്നതായി മനസിലായതോടെ യാണ്  ജിജീഷ് കോടതിയിൽ കീഴടങ്ങിയത്. ഇയാളെ കസ്റ്റഡിയിൽ വിട്ടു  കിട്ടാൻ അന്വേഷണസംഘം കോടതിയിൽ ഹർജി നൽകും.

Tags