കീഴറയിൽ മത്സ്യം കയറ്റി വരികയായിരുന്ന പിക്കപ്പ് വാൻ നിയന്ത്രണം വിട്ടു മറിഞ്ഞു, ഡ്രൈവർക്ക് പരുക്ക് സിസിടിവി ദൃശ്യം ലഭിച്ചു

A pickup van transporting fish overturned after losing control at Keezhara; the driver sustained injuries. CCTV footage of the incident has been obtained.

കാടാച്ചിറ :കണ്ണൂർ -കൂത്തുപറമ്പ് റൂട്ടിൽ കാടാച്ചിറ കീഴറയിൽ മത്സ്യം കൊണ്ടുപോവുകയായിരുന്ന പിക്ക് അപ്പ് വാൻ മറിഞ്ഞു.ഡ്രൈവർക്ക് പരിക്കേറ്റതിൻ്റെ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചു.

ഇന്ന് (വെള്ളി) രാവിലെ 7.50 നാണ് അപകടം കൂത്തുപറമ്പ് ഭാഗത്തേക്ക് മത്സ്യവുംഐസും കയറ്റി പോവുകയായിരുന്ന വാഹനമാണ് കീഴറയിൽ നിന്നും നിയന്ത്രണം വിട്ടു മറിഞ്ഞത് . പിൻഭാഗത്തെ ടയറിന്റെ ബോൾട്ട് പൊട്ടിയതാണ് അപകട കാരണമെന്നു കരുതുന്നു. വാഹനത്തിനകത്ത് കുടുങ്ങിയ ഡ്രൈവറെ നാട്ടുകാർ പുറത്തെടുത്ത് ആശുപത്രിയിലേക്ക് മാറ്റി.റോഡിലെ വളവിൽ എ കെ ജി സ്മാരക വായനശാല സ്ഥാപിച്ച സി.സി.ടി വി ക്യാമറയിലെ ദൃശ്യങ്ങളാണ് ലഭിച്ചത്.

Tags