കണ്ണൂരിൽ ബാല സാഹിത്യകാരൻ പിഐ ശങ്കരനാരായണൻ അനുസ്മരണം നടത്തി
May 9, 2026, 14:59 IST
കണ്ണൂർ: കേരളത്തിലെ പ്രമുഖ ബാലസാഹിത്യകാരനും നൂറിൽപരം ഗ്രന്ഥങ്ങളുടെ കർത്താവുമായ പിഎ ശങ്കരനാരായണൻ അനുസ്മരണം കണ്ണൂർ മഹാത്മാ മന്ദിരത്തിൽ നടന്നു.കാഞ്ചീരവം കലാവേദി സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം സംസ്ഥാന സെക്രട്ടറി കാഞ്ചിക്കോട് ജയൻ ഉദ്ഘാടനം ചെയ്തു.ജില്ലാ പ്രസിഡണ്ട് കെ ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു.
പ്രഭാഷകനും എഴുത്തുകാരനുമായ കെഎൻ രാധാകൃഷ്ണൻ മാസ്റ്റർ അനുസ്മരണ പ്രഭാഷണം നടത്തി.മഹാത്മാ മന്ദിരം പ്രസിഡണ്ട് ഇവിജി നമ്പ്യാർ, കാർത്തിക അല്ലൂർ, വല്ലി ടീച്ചർ, രഘുത്തമൻ പച്ചാളം,സുകുമാർ അരീക്കുഴ എന്നിവർ പ്രസംഗിച്ചു.ജില്ലാ സെക്രട്ടറി കെ കെ രവീന്ദ്രൻ സ്വാഗതവും കെ വി കുഞ്ഞപ്പ മാസ്റ്റർ നന്ദിയും പറഞ്ഞു.
.jpg)

