കണ്ണൂരിൽ 2 കോടി ചെലവിൽ നടാലിൽ ഫോട്ടോഗ്രാഫി മ്യൂസിയം വരുന്നു
എടക്കാട് : നടാലിലെ നിർദ്ദിഷ്ട ഫോട്ടോഗ്രഫി മ്യൂസിയ ത്തിന് ബജറ്റിൽ രണ്ടു കോടി രൂപ അനുവദിച്ചു. എടക്കാട് ബ്ലോ ക്ക് പഞ്ചായത്ത് ഓഫിസ് പ്രവർത്തിച്ച കെട്ടിടമാണ് മ്യൂ സിയത്തിനു വിട്ടുകൊടുക്കുക. കേരളത്തിന്റെ സമഗ്ര വികസനത്തെ അതിന്റെ എല്ലാ തല ങ്ങളിലും പ്രതിഫലിപ്പിക്കുന്ന ഒരു ദൃശ്യാഖ്യാനം രൂപപ്പെടു ത്തുക എന്നതാണ് മ്യൂസിയ ത്തിന്റെ പ്രധാന ലക്ഷ്യം. സ്‌ഥലം എംഎൽഎ കൂടിയായ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളിയുടെ നിർദേശത്തെ തുടർന്നാണ് ഫണ്ട് അനുവദിച്ചത്.
സംസ്ഥാനത്ത് സ്വകാര്യ മേഖലയിൽ മാത്രമാണ് മ്യൂസി യമുള്ളത്. സർക്കാരിനു കീ ഴിൽ ആദ്യത്തേതാണ് നടാ ലിൽ സ്‌ഥാപിതമാവുക. ലഭ്യ മായ ഏകദേശം രണ്ടു ഏക്കർ ക്യാംപസിനെ മ്യൂസിയത്തി ന്റെ ഭാഗമാക്കി സജീവ സാംസ്കാരിക കേന്ദ്രമായി മാറ്റണ മെന്നും സർക്കാർ ലക്ഷ്യമിടുന്നുണ്ട്. വിദ്യാർഥികൾക്കും ഗവേഷകർക്കും പൊതുജനങ്ങൾ ക്കും വിനോദ സഞ്ചാരികൾക്കും ഉപയോഗിക്കാനായി 'ഓപ്പൺ എയർ ആംഫി തിയ റ്റർ, ഔട്ട്ഡോർ ഫോട്ടോ ഇൻ ലേഷനുകൾ, ശിൽപോ ദ്യാനം, ഒബ്സ്ക്യൂറ മാതൃക യിൽ വലിയ ക്യാമറ, ടച്ച് സ്ക്രീൻ കിയോസ്കുകൾ, ഓഡിയോ ഗൈഡുകൾ, ഷോപ്പ് ഏരിയ, ഫോട്ടോഗ്രഫി എക്സിബിഷൻ ഹാൾ, ഫോട്ടോഗ്രാഫിസംബന്ധമായ പുസ്‌തകശാല തുടങ്ങിയവ ഒരുക്കും.
പുതിയ തലമുറയിലെ ഫോട്ടോഗ്രഫർമാർക്ക് അവരുടെ സൃഷ്‌ടികൾ ഇവിടെ പ്രദർശിപ്പിക്കാം. ഫോട്ടോഗ്രഫിയുടെ അടി സ്‌ഥാന പാഠങ്ങൾ മുതൽ അഡ്വാൻസ് ടെക്നിക്കുകൾ വരെ പഠിപ്പിക്കുന്ന ശിൽപശാലകൾ, സെമിനാറുകൾ, ഫോ ട്ടോ ചർച്ചകൾ എന്നിവ സംഘ ടിപ്പിക്കും. സന്ദർശകർക്ക് വിശ്രമ കേന്ദ്രങ്ങൾ,പാർക്കിങ് സൗകര്യം, ഭി ന്നശേഷി സൗഹൃദപരമായ സൗകര്യങ്ങൾ, കഫ്റ്റീരിയ എന്നിവയുമുണ്ടാകും. മ്യൂസിയം ക്യാംപസിനെ ഹരിത മനോഹരമാക്കാൻ വൃക്ഷ തൈകൾ നട്ടുപിടിപ്പിക്കും.
.jpg)


