ഓൾ കേരള ഫോട്ടോഗ്രാഫേർസ് അസോസിയേഷൻ കണ്ണൂർ ജില്ലാ കമ്മിറ്റിയുടെയും ക്രിയേറ്റീവ് ഐസ് ഫോട്ടോഗ്രഫി ക്ലബ്ബിന്റെയും നേതൃത്വത്തിൽ ഫോട്ടോഗ്രാഫി ദിനാഘോഷം 18 ന് തുടക്കമാകും

Photography Day celebrations will begin on the 18th under the leadership of All Kerala Photographers Association Kannur District Committee and Creative Eyes Photography Club.

കണ്ണൂർ : ഓൾ കേരള ഫോട്ടോഗ്രാഫേർസ് അസോസിയേഷൻ കണ്ണൂർ ജില്ലാ കമ്മിറ്റി, ക്രിയേറ്റീവ് ഐസ് ഫോട്ടോഗ്രഫി ക്ലബ്  എന്നിവയുടെ നേതൃത്വത്തിൽ ലോക ഫോട്ടോഗ്രാഫി ദിനാഘോഷവും ഫോട്ടോ പ്രദർശനവും സെമിനാറും സംഘടിപ്പിക്കും. ആഗസ്ത് 18,19,20 ദിവസങ്ങളിൽ തളിപ്പറമ്പ്  ടൗൺ സ്‌ക്വയറിൽ നടക്കുന്ന  പരിപാടി നഗരസഭ ചെയർപേഴ്സൺ പി കെ സുബൈർ ഉദ്ഘാടനം ചെയ്യുമെന്ന്  ഭാരവാഹികൾ അറിയിച്ചു. 

സ്ഥാപക ജനറൽ സെക്രട്ടറി ശാരംഗപണി അനുസ്മരണവും  ഫോട്ടോഗ്രാഫി ദിനാഘോഷ സമാപനവും ഓഗസ്റ്റ് 20ന്  ഉച്ചയ്ക്ക് 2 30ന്  ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ ബിനോയ് കുര്യൻ ഉദ്ഘാടനം ചെയ്യും. 50 ഫോട്ടോഗ്രാഫർമാരുടെ  ഫോട്ടോകളാണ് പ്രദർശനത്തിൽ ഉൾക്കൊള്ളിക്കുക . പ്രവേശനം സൗജന്യമാണെന്നും ഭാരവാഹികൾ തളിപ്പറമ്പിൽ അറിയിച്ചു. വാർത്താസമ്മേളനത്തിൽ ജില്ലാ പ്രസിഡന്റ്‌ സുനിൽ വടക്കുമ്പാട്, ജില്ല സെക്രട്ടറി വിതിലേഷ് അനുരാഗ്,ചന്ദ്രൻ മാവിച്ചേരി, ടി സി പ്രവീൺ തുടങ്ങിയവർ പങ്കെടുത്തു

Tags