തളിപ്പറമ്പിലെ ഫോട്ടോഗ്രാഫർ മന്ദോട്ടി ബാലകൃഷ്ണന്‍ നിര്യാതനായി
Dec 30, 2025, 10:57 IST
തളിപ്പറമ്പ്: പൂക്കോത്ത്‌തെരു മുണ്ട്യക്കാവിന് സമീപത്തെ ഫോട്ടോഗ്രാഫര്‍ മന്ദോട്ടി ബാലകൃഷ്ണന്‍(74)നിര്യാതനായി.പൂക്കോത്ത് കൊട്ടാരം ദേവസ്വം മുന്‍ ഭരണസമിതി അംഗമായിരുന്നു.പരേതരായ മന്ദോട്ടി കൃഷ്ണന്റെയും-ഗുരുക്കള്‍ നാരായണിയുടെയും മകനാണ്.
ഭാര്യ: വടക്കന്‍ കാര്‍ത്ത്യായനി.മക്കള്‍: നിരുപ്, (മുംബൈ), നിജേഷ്.
മരുമക്കള്‍: അര്‍ച്ചന(പി.എഫ്.ഡിപ്പാര്‍ട്ട്‌മെന്റ്, മുംബൈ), സന്ധ്യ മോറാഴ (നേഴ്‌സ്, ജില്ലാ ആശുപത്രി, കണ്ണൂര്‍).സഹോദരി: എം.കാര്‍ത്ത്യായനി (ചുടല, പരിയാരം).മൃതദേഹം ഇന്ന് ഉച്ചക്ക് ഒരുമണി മുതല്‍ വീട്ടില്‍ പൊതുദര്‍ശനത്തിന് വെക്കും.സംസ്‌ക്കാരം വൈകുന്നേരം നാല് മണിക്ക് പൂക്കോത്ത് തെരുവിലെ സമുദായ ശ്മശാനത്തില്‍.
.jpg)


