കണ്ണൂർ ജില്ലാ ആയുർവേദ ആശുപത്രിയിൽ ഫാർമസിസ്റ്റ് നിയമനം

job vaccancy
job vaccancy

കണ്ണൂർ : ജില്ലാ ആയുർവേദ ആശുപത്രിയിൽ ഫാർമസിസ്റ്റ് തസ്തികയിലേക്ക് എച്ച് എം സി മുഖേന  ദിവസ വേതനാടിസ്ഥാനത്തിൽ താൽക്കാലിക നിയമനം നടത്തുന്നു. സർക്കാർ അംഗീകൃത ഫാർമസിസ്റ്റ് ട്രെയിനിങ് ഇൻ ആയുർവേദ കോഴ്‌സ്, അക്കൗണ്ട്‌സ്/സ്റ്റോക്ക്‌സ് കൈകാര്യം ചെയ്യുന്നത് സംബന്ധിച്ച കമ്പ്യൂട്ടർ പരിജ്ഞാനം (ഡി സി എ) എന്നിവയാണ് യോഗ്യത. നവംബർ 10 ന് രാവിലെ 11 മണിക്ക് ആശുപത്രി ഓഫീസിൽ അഭിമുഖം നടത്തും. പങ്കെടുക്കുന്നവർ മേൽ വിലാസം, വയസ്, വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന അസ്സൽ രേഖകൾ ഹാജരാക്കണം. ഫോൺ: 0497 2706666

tRootC1469263">

Tags