കണ്ണൂർ ജില്ലാ ആശുപത്രിയിൽ ഫാർമസിസ്റ്റ് നിയമനം

Pharmacist
Pharmacist

കണ്ണൂർ  : ജില്ലാ ആശുപത്രിയിൽ ഫാർമസിസ്റ്റ് തസ്തികയിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. പ്ലസ്ടു / വി.എച്ച്.എസ്്‌സി, ഡിപ്ലോമ ഇൻ ഫാർമസി / ബി.ഫാം, കേരള ഫാർമസി കൗൺസിൽ രജിസ്ട്രേഷൻ, ഗവ. സ്ഥാപനങ്ങളിൽ ഒരു വർഷത്തെ പ്രവൃത്തി പരിചയം എന്നീ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം.

tRootC1469263">

താൽപര്യമുള്ളവർ നവംബർ ഏഴിന് രാവിലെ പത്ത് മണിക്ക് മുൻപായി യോഗ്യത, മേൽവിലാസം എന്നിവ തെളിയിക്കുന്ന അസ്സൽ രേഖകൾ, ബയോഡാറ്റ, ഐഡന്റിറ്റി തെളിയിക്കുന്ന ഏതെങ്കിലും രേഖ എന്നിവ സഹിതം കണ്ണൂർ ജില്ലാ ആശുപത്രി സൂപ്രണ്ട് മുമ്പാകെ ഹാജരാകണം.
 

Tags