ശ്രീ നാരായണ ഗുരു ഓപ്പൺ യൂനിവേഴ്സിറ്റിയിൽ ഈ വർഷത്തെ യൂജി , പി.ജി പ്രവേശനം ആരംഭിച്ചു; അഡ്മിഷൻ ഓഗസ്റ്റ് 10 വരെ

Admissions for UG and PG courses for the current year have commenced at Sree Narayana Guru Open University; the deadline for admission is August 10.

കണ്ണൂർ: ശ്രീ നാരായണ ഗുരു ഓപ്പൺ യൂണിവേഴ്സിറ്റിയിൽ ഈ വർഷത്തെ യു ജി/പി ജി പ്രവേശനം ആരംഭിച്ചതായി വൈസ് ചാൻസലർ ഡോ. വി.പിജഗതി  രാജ് വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ആഗസ്ത് പത്ത് വരെ ഓൺലൈനായി ഫീസ് അടച്ച് അഡ്മിഷൻറജിസ്റ്റർ ചെയ്യാവുന്നതാണ്. ഡ്യൂവൽ ഡിഗ്രിസൗകര്യത്തോടെ ഓപ്പൺ ആൻഡ് ഡിസ്റ്റൻസ് ലേണിങ്ങ് രീതിയിൽ 30 യു ജി/ പി ജി പ്രോഗ്രാമുകൾക്കാണ് അപേക്ഷ ക്ഷണിക്കുന്നതെന്ന് അദ്ദേഹംപറഞ്ഞു.

തലശ്ശേരി റീജിയണൽ കേന്ദ്രത്തിന്റെ പരിധിയിൽ  അഞ്ച് റീജിയണൽ സെന്ററുകളുടെ പരിധിയിലായി പഠിതാക്കളുടെ സൗകര്യർത്ഥം സംസ്ഥാനത്തുടനീളം അമ്പത്തി അഞ്ച് പഠന കേന്ദ്രങ്ങളാണുള്ളത്. തലശ്ശേരി റീജണൽകേന്ദ്രത്തിന്റെ പരിധിയിൽ ജില്ലയിൽ അഞ്ചു പഠന കേന്ദ്രങ്ങളാണുള്ളത്.സംസ്ഥാന സാക്ഷരതാ മിഷന്റെ സഹകരണത്തോടെ എല്ലാ ജില്ലകളിലുംഅഡ്മിഷൻ ഹെൽപ്പ് ഡെസ്കുകളുണ്ടെന്നും അദ്ദേഹം അറിയിച്ചു. റീജ്യനൽ സെൻ്റർ ഡയറക്ടർ ഡോ. കെ എസ് സുരേഷ് കുമാർ , എൽ എസ് സി കോർഡിനേറ്റർ കെ. രഞ്ജിത്ത് എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

Tags