ഇതര സംസ്ഥാനങ്ങളിൽ നിന്നുംപന്നി ഇറക്കുമതി ചെയ്യുന്ന വാഹനങ്ങൾ തടയുമെന്ന് പി .എഫ് .എ ഭാരവാഹികൾ
കണ്ണൂർ: ഇതരസംസ്ഥാനങ്ങളിൽ നിന്നുംപന്നികളെ ഇറക്കുമതി ചെയ്യുന്നതിനാൽ ആഫ്രിക്കൻപന്നിപ്പനി പടർന്ന് പിടിക്കുന്നത് വ്യാപകമായിരിക്കയാണെന്നും, സർക്കാർ നിരോധന ഉത്തരവ് ലംഘിച്ച് എത്തുന്ന പന്നികളെ കടത്തി കൊണ്ടു വരുന്ന വാഹനങ്ങൾ ഡിസംബർ 19 മുതൽ റോഡിൽ തടയുമെന്നും പിഗ്ഫാർമേഴ്സ് അസ്സോസിയേഷൻ (പി എഫ് എ ) ഭാരവാഹികൾ കണ്ണൂർ പ്രസ് ക്ളബ്ബിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
tRootC1469263">ആഫ്രിക്കൻപന്നിപ്പനി പടർന്ന് പിടിക്കുന്ന സാഹചര്യത്തിൽ സംസ്ഥാന സർക്കാർ കഴിഞ്ഞ ഒക്ടോബർ മൂന്നി ന് ഇതര സംസ്ഥാനങ്ങളിൽ നിന്നും പന്നി ഇറക്കുമതി ആറുമാസത്തേക്ക് നിരോധിച്ചിട്ടുണ്ടെങ്കിലും ഉത്തരവ് ലംഘിച്ചാണ് ഉദ്യോഗസ്ഥരുടെ ഒത്താശയോടെ പന്നികളെ ഇറക്കുമതി ചെയ്യുന്നതെന്നും ഭാരവാഹികൾആരോപിച്ചു. ഈ സാഹചര്യത്തിൽ ഇതര സംസ്ഥാനങ്ങളിൽ നിന്ന് പന്നികളുമായെത്തുന്ന വാഹനങ്ങൾ റോഡിൽതടഞ്ഞ് മൃഗസംരക്ഷണവകുപ്പിന് കൈമാറുമെന്നും ഭാരവാഹികൾ അറിയിച്ചു.
തമിഴ്നാട്ടിൽ നിന്നും മറ്റു അയൽസംസ്ഥാനങ്ങളിൽ നിന്നുമാണ് പന്നികളെ അനിയന്ത്രി തമായി ചെക്ക്പോസ്റ്റ് വഴി വലിയ വാഹനങ്ങളിൽ കടത്തി കൊണ്ടുവരുന്നത്. ഇതുകാരണം കേരളത്തിലെ ഇരുപതിനായിരത്തിൽപ്പരം പന്നി കൃഷി ചെയ്തു ജീവിക്കുന്നവർ പ്രതിസന്ധിയിലാണെന്നും സർക്കാർ പന്നിക്കടത്തിനെതിരെ കർശന നടപടി സ്വീകരിക്കണമെന്നും ഭാരവാഹികൾ ആവശ്യപ്പെട്ടു.വാർത്താ സമ്മേളനത്തിൽ ഭാരവാഹികളായ ടി എം ജോഷി, സെക്രട്ടറി വിനോയ് ജോൺ , ജോസ് മാത്യു,ടി. രാഘവൻ എന്നിവർ പങ്കെടുത്തു.
.jpg)


