പി എഫ് പെൻഷനേഴ്സ് അസോ: ജില്ലാ സമ്മേളനം 8 ന് കണ്ണൂരിൽ
Aug 5, 2026, 13:36 IST
കണ്ണൂർ: പ്രൊവിഡണ്ട് ഫണ്ട് പെൻഷനേഴ്സ് അസോസിയേഷൻ കണ്ണൂർജില്ലാ സമ്മേളനം ആഗസ്ത് എട്ടിന് കണ്ണൂർ ജവഹർ ലൈബ്രറി ഓഡിറ്റോറിയത്തിൽ നടക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. രാവിലെ 10 മണിക്ക് വി കെ സനോജ് എം എൽ എ ഉദ്ഘാടനം ചെയ്യും.
മിനിമം പെൻഷൻ ഒൻപതിനായിരം ഒൻപതിനായിരം രൂപയാക്കുക, നിർത്തലാക്കിയ ക്ഷാമാശ്വാസം പുന:സ്ഥാപിക്കുക മുഴുവൻ സർവീസിനും പെൻഷൻ കണക്കാക്കുക, 60 വയസ് കഴിഞ്ഞ വർക്കുള്ള ട്രെയിൻ യാത്രാ ഇളവ് പുന:സ്ഥാപിക്കുക എന്നീ ആവശ്യങ്ങൾ നടപ്പിലാക്കണമെന്ന് ഭാരവാഹികൾ ആവശ്യപെട്ടു.വാർത്താ സമ്മേളനത്തിൽസ്വാഗത സംഘം ചെയർമാൻ കെ മനോഹരൻ . പ്രസിഡണ്ട് പി ഭരതൻ ,കെ പത്മനാഭൻ ,കെ എം ശങ്കരൻ എന്നിവർ പങ്കെടുത്തു.
.jpg)

