ചക്കരക്കൽ നാലാം പീടികയിൽ വീണ്ടും പെട്രോൾ പമ്പ് തുറന്ന് പ്രവർത്തനമാരംഭിച്ചു
Jun 6, 2026, 09:16 IST
ചക്കരക്കൽ : ചക്കരക്കൽ നാലാംപീടികയിൽ വീണ്ടും ഇന്ത്യൻ ഓയിൽ പെട്രോൾ പമ്പ് തുറന്നു പ്രവർത്തിച്ചു നേരത്തെ പൂട്ടിപ്പോയ പമ്പിൻ്റെ സ്ഥാനത്താണ് പുതിയ അത്യാധുനിക സൗകര്യമുള്ള പെട്രോൾ പമ്പ് തുറന്ന് പ്രവർത്തിച്ചത്.
നാലാംപീടികയിലെ പെട്രോൾ പമ്പ് പൂട്ടിയതു കാരണം ചക്കരക്കല്ലിലെ പമ്പുകളിൽ ഇന്ധനം നിറയ്ക്കാനെത്തുന്ന വാഹനങ്ങളുടെ നല്ല തിരക്ക് അനുഭവ പെട്ടിരുന്നു എയർ പോർട്ടിലേക്ക് പോകുന്ന വാഹന യാത്രക്കാർക്കും ഏറെ ആശ്വാസകരമായിരിക്കുകയാണ് മികച്ച പാർക്കിങ്ങ് സൗകര്യമുള്ള പെട്രോൾ പമ്പ്. ഉദ്ഘാടനത്തിനോടനുബന്ധിച്ച് ഇന്ധനം നിറയ്ക്കുന്നവർക്ക് ബൈക്ക് സമ്മാനമായി നൽകുന്ന പദ്ധതിയും ഏർപെടുത്തിയിട്ടുണ്ട്.
.jpg)

