കണ്ണൂർ പള്ളിക്കുന്ന് ജയിൽ പമ്പിലെ പെട്രോൾ ചോർച്ച : വിദഗ്ദ്ധ സംഘം പരിശോധന തുടങ്ങി
കണ്ണൂർ : പള്ളിക്കുന്നിലെ കണ്ണൂർ സെൻട്രൽ ജയിൽ പെട്രോൾ പമ്പിലെ ചോർച്ച കണ്ടെത്താൻ കെ.വി സുമേഷ് എം.എൽ.എ യുടെ നേതൃത്വത്തിൽ വിദഗ്‌ദ്ധ പരിശോധന തുടങ്ങി. ടാങ്കിൽ നിന്ന് ഇന്ധനം പൂർണ്ണമായും നീക്കിയാണ് ലീക്ക് കണ്ടെത്തുക പ്രഷർ ടെസ്റ്റ് പൂർത്തിയാകുന്നതോടെ ലീക്ക് കണ്ടെത്താനാകുമെന്ന് പ്രതീക്ഷ.
tRootC1469263">ദ്രുതഗതിയിലുള്ള പരിശോധനയാണ് നടക്കുന്നതെന്നും ലീക്ക് പൂർണ്ണമായും അടക്കാനാകുമെന്നും കെ വി സുമേഷ് എംഎൽഎ പറഞ്ഞു. കണ്ണൂർ കോർപറേഷൻ കൗൺസിലർമാരായ ദീപ്‌തി വിനോദ്, പി മഹേഷ്, ജയിൽ സൂപ്രണ്ട് കെ വേണു, റസിഡൻസ് അസോസിയേഷൻ ഭാരവാഹികൾ എന്നിവരുടെ സാന്നിധ്യത്തിലാണ് ഓയിൽ കമ്പിനി വിദഗ്ദ്ധരുടെ പരിശോധന നടന്നത്. എത്രയും പെട്ടെന്ന് സമീപവാസികളുടെ കിണറുകളിൽ കുടിവെള്ളം പടരുന്നത് പരിഹരിക്കുമെന്ന് ജില്ലാ കലക്ടർ ഉറപ്പുനൽകിയിരുന്നു. ഇതിൻ്റെ ഭാഗമായാണ് നടപടി.
.jpg)


