മാഹിയിൽ നിന്നും നികുതി വെട്ടിച്ച് കോഴിക്കോട്ടേക്ക് ടാങ്കർ ലോറിയിൽ കടത്തിയ പന്ത്രണ്ടായിരം ലിറ്റർ പെട്രോൾ പിടികൂടി : സഹോദരങ്ങൾ അറസ്റ്റിൽ

12,000 liters of petrol, smuggled from Mahe to Kozhikode in a tanker lorry to evade taxes, seized; brothers arrested.

തലശ്ശേരി: മാഹിയിൽ നിന്നും നികുതി വെട്ടിച്ച് കോഴിക്കോട്ടേക്ക് ടാങ്കർ ലോറിയിൽകടത്താൻ ശ്രമിച്ച പന്ത്രണ്ടായിരം ലിറ്റർ പെട്രോൾ തലശ്ശേരി എ സി പി ഡോ. നന്ദഗോപന്റെ നേ തൃത്വത്തിലുള്ള പോലീസ് പിടി കൂടി. വടകര ചേ റോട് ഗേറ്റ്സ്വദേ ശികളും സഹോ ദരന്മാരുമായ ടി.ടി. ഹൗസിൽ വിജേഷ് (49) ഷി ജീഷ് (47) എന്നി വരെയാണ് അറസ്റ്റുചെയ്തത് .

 ഇവരെ  തലശ്ശേരി ജു ഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി മുൻപാകെ ഹാജരാക്കി.ചൊവ്വാഴ്ച്ച പുലർച്ചയോടെ കോപ്പാലം ഭാഗത്ത് നിന്നും വരികയാ യിരുന്ന ടാങ്കർ ലോറിയാണ് കുട്ടിമാക്കൂലിന് സമീപം വെച്ച് പെട്രോൾ സഹിതം കസ്റ്റഡിയിലെടുത്തത്. പോണ്ടിച്ചേരിയിൽ പെട്ട മാഹി മേഖലകളിൽ നിന്നും നികുതി വെട്ടിച്ച് കേരള ത്തിലേക്ക് യഥേഷ്ടം പെട്രോളും ഡീസലും കടത്തിക്കൊ ണ്ടുപോവുന്നുണ്ടെന്ന വിവരത്തിൻ്റെ അടിസ്ഥാനത്തിലായിരു ന്നു പോലീസ് പരിശോധന.

Tags