പേരാവൂർ തൊണ്ടി പാലത്തിന് സമീപം പുഴയിൽ യുവാവിനെ കാണാതായി

A young man has gone missing in the river near Thondi Bridge, Peravoor.

 പേരാവൂർ : പേരാവൂർ തൊണ്ടിയില്‍ പാലത്തിന് സമീപം കാഞ്ഞിരപുഴയില്‍ യുവാവിനെ ഒഴുക്കില്‍പ്പെട്ടു കാണാതായി. കൊട്ടംചുരം സ്വദേശി ഹനീഫയാണ് പുഴയിൽ വീണു മല വെള്ളപാച്ചിലിനിടെ ഒഴുക്കില്‍പ്പെട്ടത്. 

പേരാവൂർ  ഫയര്‍ഫോഴ്‌സും സിവിൽ ഡിഫൻസ് നാട്ടുകാരും പൊലീസും ചേർന്ന് സ്ഥലത്ത് തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല . ശനിയാഴ്ച്ച ഉച്ചയോടെയാണ് സംഭവം. സുഹൃത്തുക്കളോടൊപ്പം പുഴക്കരയിലെത്തിയ ഹനീഫ അബദ്ധവശാൽ വീണ് മല വെള്ള പാച്ചിലിൽപ്പെട്ടതെന്നാണ് പൊലിസിൻ്റെ പ്രാഥമിക നിഗമനം.

Tags