പേരാവൂർ മാരത്തോൺ-2025 ഡിസംബർ 27 ന് നടക്കും
കണ്ണൂർ:പേരാവൂർ സ്പോർട്സ് ഫൗണ്ടേഷൻ സംഘടിപ്പിക്കുന്ന 'വാക്കറു പേരാവൂർ മാരത്തൺ 2025" ഡിസംബർ 27 ന് പേരാവൂർ ജിമ്മി ജോർജ്ജ് സ്റ്റേഡിയത്തിൽ നടക്കുമെന്ന് സംഘാടകർ കണ്ണൂർ പ്രസ് ക്ളബ്ബിൽ വാർത്താസമ്മേളനത്തിൽഅറിയിച്ചു. വിവിധ സംഘടനകളുടെ സഹകരണത്തോടെയാണ് മാരത്തൺ സംഘടിപ്പിക്കുന്നത്." സേ നോ ടു ഡ്രഗ്സ്" എന്ന ബോധവൽക്കരണം നടത്തുകയും ആരോഗ്യകരമായ ജീവിത ശൈലി പ്രോത്സാഹിപ്പിക്കുകയുമാണ് മാരത്തണിന്റെ ലക്ഷ്യം. 7500 ൽ പരം ഓട്ടക്കാർ മാരത്തണിൽ അണിനിരക്കും.
tRootC1469263">ഓപ്പൺവിഭാഗത്തിൽ 500 രൂപയും ഫൺ റൺ വിഭാഗത്തിന് 300 രൂപയു18 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് 200 രൂപയുമാണ് റജിസ്ട്രേഷൻ ഫീസ്.ഓപ്പൺവിഭാഗത്തിൽ ഒന്ന് മുതൽമൂന്നു വരെ സ്ഥാനക്കാർക്ക് യഥാക്രമം 15,000 - 10,000 - 5,000 രൂപ ക്യാഷ് പ്രൈസ് നൽകും. 50 വയസ്റ്റിന് മുകളിലുള്ളവർക്കും18വയസ്സിന് താഴെയുള്ളവർക്കും യഥാക്രമം 5000 - 3000 - 2000 രൂപപ്രൈസ് നൽകുന്നതിന് പുറമെ ഓട്ടത്തിൽ പങ്കെടുക്കുന്ന എല്ലാവർക്കും ഫിനിഷർ മെഡലും നൽകും. ഓൺലൈൻ റജസ്ട്രേഷനായി www.peravoormavathon.com എന്ന സൈറ്റിൽ ലഭ്യമാണ്. ഡിസംബർ 10 വരെയാണ് റജിസ്ട്രേഷൻ. 25, 26 തീയ്യതികളിൽ സ്പോട്ട് റജിസ്ട്രേഷൻ സൗകര്യവുമുണ്ടാകും. വാർത്താ സമ്മേളനത്തിൽ പി എസ് എഫ് പ്രസിഡന് ഫ്രാൻസിസ്ബൈജു ജോർജ്,വാക്കറു ഗ്രൂപ്പ് മാനേജിങ്ങ് ഡയറക്ടർ വി നൗഷാദ്, കോ-സ്പോൺസർ സ്റ്റാൻലി ജോർജ്, ഇവന്റ് അമ്പാസിഡർ അഞ്ജു ബോബി ജോർജ് , റേസ് ഡയറക്ടർ റോബർട്ട് ബോബി ജോർജ്, പി എസ് എഫ് ഭാരവാഹികളായ എം സി കുട്ടി ച്ചൻ ,ഡെന്നി ജോസഫ് . സുജീഷ് എ പി എന്നിവർ പങ്കെടുത്തു.
.jpg)

