പേരാവൂർ ഫെസ്റ്റിന് തുടക്കമായി* മന്ത്രി സണ്ണി ജോസഫ് ഉദ്ഘാടനം ചെയ്തു
പേരാവൂർ: പേരാവൂർ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന പേരാവൂർ ഫെസ്റ്റിന് തുടക്കമായി. നവംബർ 14 മുതൽ 19 വരെ നടക്കുന്ന ഫെസ്റ്റിന്റെ ഉദ്ഘാടനം വൈദ്യുതി വകുപ്പ് മന്ത്രി അഡ്വ. സണ്ണി ജോസഫ് നിർവഹിച്ചു.
ശിശുദിനത്തിൽ കുട്ടികളുടെ വലിയ പങ്കാളിത്തത്തോടെ ഫെസ്റ്റ് ആരംഭിക്കുന്നത് ഏറെ സന്തോഷകരമാണെന്ന് മന്ത്രി അഡ്വ. സണ്ണി ജോസഫ് പറഞ്ഞു. കുട്ടികളുടെ നന്മയ്ക്കായി സർക്കാരും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും വിവിധ പദ്ധതികളും പരിപാടികളും ആവിഷ്കരിച്ച് നടപ്പിലാക്കുന്നുണ്ട്. കേരളത്തിന്റെ സാംസ്കാരിക തനിമയും വികസന മുന്നേറ്റവും നിലനിർത്തുന്നതിൽ ഇത്തരം ഫെസ്റ്റുകൾക്ക് നിർണായക പങ്കുണ്ടെന്നും പേരാവൂർ ഫെസ്റ്റിന്റെ സമ്പൂർണ വിജയത്തിന് ആശംസകൾ നേരുന്നതായും മന്ത്രി പറഞ്ഞു.
പേരാവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് നിഷ ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ സൗത്ത് അമേരിക്കൻ ഇന്ത്യൻ എംബസി കൾച്ചറൽ അംബാസിഡർ അമ്പിളി ഷിബു മുഖ്യാതിഥിയായി.

ഫെസ്റ്റിന്റെ ആദ്യദിവസം അങ്കണവാടി കുട്ടികളുടെ കലോത്സവമായ കിഡ്സ് ഫെസ്റ്റ് സംഘടിപ്പിച്ചു. നവംബർ 14 മുതൽ 19 വരെ ഫെസ്റ്റിന്റെ ഭാഗമായി കലാമത്സരങ്ങൾ, വയോജന മത്സരങ്ങൾ, കൈരളി പട്ടുറുമാൽ ടീം നയിക്കുന്ന ഇശൽ നൈറ്റ്, ഭിന്നശേഷി സംഗമം, ഇരട്ടകളുടെ സംഗമം, കഷണ്ടി സംഗമം, റോക്ക് ബീറ്റ്‌സ് കണ്ണൂർ അവതരിപ്പിക്കുന്ന ഗാനമേള, വയോജന സംഗമം, അക്ഷരശ്ലോക സദസ്സ്, ഗോത്രമേള, കോൽക്കളി, വനിതാ സംഗമം, സംഗീതശിൽപം തുടങ്ങിയ പരിപാടികൾ നടക്കും.
പരിപാടിയിൽ പേരാവൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ എ രജീഷ്, ജില്ലാ പഞ്ചായത്ത് അംഗം നവ്യ സുരേഷ്, പേരാവൂർ ഐ.സി.ഡി.എസ്. സൂപ്പർവൈസർ എം പി ആശ, പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ നൂറുദ്ദീൻ മുള്ളേരിക്കൽ, ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കെ പി അബ്ദുൾ റഷീദ്, സി.ഡി.എസ്. ചെയർപേഴ്സൺ ഷൈനി മനോജ്, വിവിധ ബ്ലോക്ക് പഞ്ചായത്ത്, ഗ്രാമപഞ്ചായത്ത് അംഗങ്ങൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.
.jpg)

