കഞ്ചാവ് കൈവശം വെച്ച രണ്ടു യുവാക്കളെ പേരാവൂർ എക്‌സൈസ് പിടികൂടി
പേരാവൂർ: കേളകം നരിക്കടവ്, മുട്ടുമാറ്റി ഭാഗങ്ങളിൽ നടത്തിയ റെയ്ഡുകളിലായി കഞ്ചാവ് കൈവശം വച്ച രണ്ടു യുവാക്കളെ പേരാവൂർ എക്‌സൈസ് പിടികൂടി.പേരാവൂർ റേഞ്ച് അസി. എക്സൈസ് ഇൻസ്പെക്ടർ സി എം ജെയിംസും പാർട്ടിയും അടക്കാത്തോട് നരിക്കടവ് ഭാഗത്ത് നടത്തിയ പരിശോധനയിൽ അഞ്ച് ഗ്രാം കഞ്ചാവ് കൈവശം വെച്ച കണിച്ചാർ സ്വദേശിയായ യുവാവിനെ പിടികൂടി എൻഡിപിഎസ് ആക്ട് പ്രകാരം കേസെടുത്തു.
tRootC1469263">കണിച്ചാർ കിഴക്കേപ്പുറത്ത് വീട്ടിൽ ജിഷ്ണു രാജീവനെ ( 26) യാണ് അഞ്ച് ഗ്രാം കഞ്ചാവുമായി പിടികൂടിയത്. തുടർന്ന് എക്സൈസ് പ്രിവൻ്റീവ് ഓഫീസർ കെ കെ ബിജുവും പാർട്ടിയും അടയ്ക്കാത്തോട് മുട്ടുമാറ്റി ഭാഗത്ത് നടത്തിയ പരിശോധനയിൽ നാല് ഗ്രാം കഞ്ചാവ് കൈവശം വെച്ച അടക്കാത്തോട് സ്വദേശിയായ യുവാവിനെ പിടികൂടി എൻഡിപിഎസ് ആക്ട് പ്രകാരം കേസെടുത്തു. അടക്കാത്തോട് കൊച്ചുപറമ്പിൽ വീട്ടിൽ ഷാഹുൽ ഹമീദിനെ (27) യാണ്ണ് 4 ഗ്രാം കഞ്ചാവുമായി പിടികൂടിയത്.
പരിശോധനയിൽ ഗ്രേഡ് പ്രിവൻ്റീവ് ഓഫീസർമാരായ പി വിജയൻ, സുനീഷ് കിള്ളിയോട്ട്, വനിതാ സിവിൽ എക്‌സൈസ് ഓഫിസർ ഷീജ കാവളാൻ എന്നിവർ പങ്കെടുത്തു.
.jpg)


