പേരാവൂരില്‍ എക്‌സൈസ് വന്‍വാറ്റുകേന്ദ്രം കണ്ടെത്തി നശിപ്പിച്ചു

google news
പേരാവൂരില്‍ എക്‌സൈസ് വന്‍വാറ്റുകേന്ദ്രംകണ്ടെത്തി നശിപ്പിച്ചു

പേരാവൂര്‍ :പേരാവൂര്‍ എക്‌സൈസ് സംഘം  വെളളര്‍വള്ളി തുള്ളാംപൊയില്‍ ഭാഗത്ത് നടത്തിയ റെയിഡില്‍  വന്‍ വാറ്റു കേന്ദ്രം കണ്ടെത്തി നശിപ്പിച്ചു.തിങ്കളാഴ്ച്ച പുലര്‍ച്ചെ നടത്തിയ റെയ്ഡില്‍   ഇവിടെനിന്നും  200 ലിറ്റര്‍ വാഷും 35 ലിറ്റര്‍ ചാരായവും വാറ്റുപകരണങ്ങളും പിടികൂടിയിട്ടുണ്ട്. 

എക്‌സൈസിന്   ലഭിച്ച  രഹസ്യ വിവരത്തെ തുടര്‍നന്നായിരുന്നു പരിശോധന.  ആള്‍ താമസമില്ലാത്ത വിജനമായ പ്രദേശത്ത്   മണ്ണില്‍ കുഴിച്ചിട്ട നിലയിലാണ് വാഷും ചാരായവും സൂക്ഷിച്ചിരുന്നത്. ഇവ എക്‌സൈസ് സംഘം നശിപ്പിച്ചു.  പേരാവൂര്‍ മേഖലയില്‍ ചാരായമൊഴുക്കാനുള്ള വന്‍ പദ്ധതിയാണ് റെയിഡില്‍ തകര്‍ത്തത്. 

ചാരായ നിര്‍മ്മാണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ പറ്റി അന്വേഷണമാരംഭിച്ചിട്ടുണ്ടെന്ന് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എ.കെ. വിജേഷ് അറിയിച്ചു. എക്‌സൈസ്  പ്രിവന്റിവ് ഓഫീസര്‍മാരായ എം. പി. സജീവന്‍, സജീവന്‍ തരിപ്പ, പ്രിവന്റിവ് ഓഫീസര്‍ ഗ്രേഡ് ബാബുമോന്‍ ഫ്രാന്‍സിസ്, സിവില്‍ എക്‌സൈസ് ഓഫീസര്‍ വി. സിനോജ് എന്നിവരും റെയ്ഡില്‍ പങ്കെടുത്തു.

Tags