പെരളശ്ശേരിയിൽ യുവാവ് ദുരൂഹ സാഹചര്യത്തിൽ മരിച്ചു

Young man dies under mysterious circumstances in Peralassery

​പെരളശ്ശേരി: പെരളശ്ശേരി ചാപ്പയിലെ താമത്ത് വളപ്പിൽ എൻ. വി. സജേഷ് (35) ദുരൂഹ സാഹചര്യത്തിൽ മരണപ്പെട്ടു.ചൊവ്വാഴ്ച വൈകിട്ടാണ് സംഭവം. കുഴഞ്ഞുവീണാണ് മരണപ്പെട്ടതെന്നും പറയുന്നുണ്ട്.സംഭവത്തിൽ സജേഷിന്റെ സഹോദരൻ സനീഷിനെ ചക്കരക്കൽ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നുണ്ട്.

​വീട്ടിൽ വെച്ച് ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടായെന്നും, ജ്യേഷ്ഠൻ സനീഷിന്റെ മർദ്ദനമേറ്റാണ് സജേഷ് മരണപ്പെട്ടതെന്നുമാണ് നാട്ടുകാർ ആരോപിക്കുന്നത്. എന്നാൽ, പ്രാഥമിക വൈദ്യപരിശോധനയിൽ മർദ്ദനമേറ്റതിന്റെ ലക്ഷണങ്ങളൊന്നും കണ്ടെത്തിയിട്ടില്ലെന്നുംബുധനാഴ്ച നടക്കുന്ന പോസ്റ്റ്‌മോർട്ടത്തിന് ശേഷം മാത്രമേ കൂടുതൽ കാര്യങ്ങൾ വ്യക്തമാകൂ എന്നും ചക്കരക്കൽ പോലീസ് അറിയിച്ചു.

Tags