പ്രവർത്തനം നിലച്ചിട്ട് മാസങ്ങൾ: പെരളശേരി സ്മൃതി തീരം വാതകശ്മശാനം നോക്കു കുത്തിയാകുന്നു

Operations Halted for Months: Peralassery Smruthi Theeram Gas Crematorium Lies Idle


പെരളശേരി : പെരളശേരി ഗ്രാമപഞ്ചായത്ത് വാതക ശ്മശാനമായ സ്‌മൃതി തീരം അടഞ്ഞു തന്നെ കിടക്കുന്നു. കഴിഞ്ഞ രണ്ടു മാസമായി ആളനക്കമില്ലാതെ കാടു കയറിയിരിക്കുകയാണ് പെരളശേരി ഗ്രാമ പഞ്ചായത്തിലെ കുഴിക്കിലായിയിൽ സ്ഥിതി ചെയ്യുന്ന വാതകശ്മശാനം. ഇതുകാരണം ശവദാഹത്തിനായി പഞ്ചായത്തിലെയും പരിസര പ്രദേശങ്ങളിലെയും ജനങ്ങൾ പിണറായി പന്തക്കപ്പാറ , കടമ്പൂർ , പയ്യാമ്പലം എന്നിവടങ്ങളെ ആശ്രയിക്കേണ്ട അവസ്ഥയിലാണ് ശവദാഹം നടത്തുന്ന രണ്ട് ടർബനുകളും തകരാറിലായതു കാരണമാണ് പെരളശേരി യിലെ സ്മൃതി തീരം വാതക ശ് മാശനത്തിന് താഴു വീണത്. എർണാകുളത്തെ സ്വകാര്യ കമ്പി നിയാണ് ഇതു സ്ഥാപിച്ചത്. 

ഇതിൻ്റെ അറ്റകുറ്റപണിയെടുക്കേണ്ടത് കമ്പി നി തന്നെയാണ് എന്നാൽ അവിടെ തൊഴിലാളികൾ പണിമുടക്ക് സമരത്തിലായതിനാൽ കൈമലർത്തുകയാണ് കമ്പി നി അധികൃതർ പകരം പുറമേ നിന്ന് തൊഴിലാളികളെ അയച്ചു തരാമെന്ന് ഉറപ്പുനൽകിയെങ്കിലും അതും പാലിക്കപ്പെട്ടിട്ടില്ല അറ്റകുറ്റപണിക്കായി രണ്ടു ലക്ഷം രൂപ പഞ്ചായത്ത് മുൻകൂറായി നൽകിയിട്ടുണ്ടെന്നും എന്നാൽ കമ്പിനി അധികൃതരുടെ അനാസ്ഥയാണ് പ്രതിസന്ധിയുണ്ടാക്കുന്നതെന്നും പെരളശേരി ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ടി. സുനീഷ് അറിയിച്ചു. സംസ്ഥാനത്ത് 60 ഗ്രാമ പഞ്ചായത്തുകളിൽ എർണാകുളത്തെ കമ്പിനി തന്നെയാണ് വാതകശ്മശാനമുണ്ടാക്കി. പ്രതിസന്ധി തുടരുന്ന സാഹചര്യത്തിൽ തിരുവനന്തപുരത്തെ ശാന്തി കവാടം പോലെ വൈദ്യുതി ശ്മശാനത്തിൻ്റെ സാധ്യതയും പഞ്ചായത്ത് അധികൃതർ തേടുന്നുണ്ട്.

Tags