പെരളശേരി സ്കൂളിന് മുൻപിൽ ബൈക്ക് അപകടത്തിൽ യുവാവ് മരിച്ചു
Nov 17, 2023, 16:07 IST

കണ്ണൂർ:പെരളശ്ശേരിയിൽ ബൈക്ക് നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റിലിടിച്ച് പരിക്കേറ്റ യുവാവ് മരണമടഞ്ഞു.മമ്മാക്കുന്ന് കുഞ്ഞിക്കണ്ടി മാലിക്ക് ദിനാറി ന്റെ മകൻ ദാറുൽ ഫത്താഹ് വീട്ടിൽ ഫായിസാണ് (19) മരിച്ചത്.വ്യാഴാഴ്ച്ച രാത്രി പത്തു മണിയോടെയായിരുന്നു അപകടം. സുഹൃത്തിനെ മമ്പറത്ത് കൊണ്ടു വിട്ട ശേഷം മമ്മാക്കുന്ന് വീട്ടിലേക്ക് വരുന്നതിനിടെ പെരളശ്ശേരി എ.കെ.ജി ഹയർസെക്കൻഡറി സ്കൂളിന് സമീപമായിരുന്നു അപകടം.
ഉടനെ ചാലയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.മൃതദേഹം വെള്ളിയാഴ്ച്ച രാവിലെ ജില്ലാ ആശുപതിയിൽ പോസ്റ്റുമോർട്ടം നടപടികൾക്ക് ശേഷം വീട്ടിലെത്തിച്ചു മമ്മാക്കുന്ന് ജുമാ മസ്ജിദിൽ ഖബറടക്കി.ഉമ്മ : നസീമ . സഹോദരങ്ങൾ മുഹമ്മദ് ഫാളിൽ, മുഹമ്മദ് ഫായിമ്, ഫായിമ ഫാത്തിമ