പെരളശേരിയിൽ ചായക്കടക്ക് തീപ്പിടിച്ചു
പെരളശേരിയിൽ ചായക്കടക്ക് തീപ്പിടിച്ചു
Oct 18, 2025, 10:45 IST
പെരളശേരി : പെരളശേരി അമ്പല നടയിൽ ചായക്കടയ്ക്ക് തീ പിടിച്ചു. ഇന്ന് രാത്രിയാണ് തീപ്പിടിത്തമുണ്ടായത്. ചായക്കടയുടെ മുകൾ ഭാഗം കത്തി നശിച്ചു. ഫയർഫോഴ്സും നാട്ടുകാരും തീയണച്ചു. കൂടുതൽ നാശനഷ്ടങ്ങൾ സംഭവിക്കാതെ മറ്റു കെട്ടിടങ്ങൾ തീപ്പിടിക്കാതെയും തീയണച്ചത് ജനങ്ങളിൽ ആശ്വാസമേകി. തുലാം സംക്രമ ദിനമായ ഇന്ന് പകൽ പെരളശേരി സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ നൂറ് കണക്കിന് ഭക്തജനങ്ങളെത്തിയിരുന്നു. പെരളശേരിയിലെസന്തോഷിൻ്റെ ഉടമസ്ഥതയിലുള്ളതാണ് ചായക്കട.
tRootC1469263">.jpg)

