പെരളശ്ശേരി എ കെ ജി സ്മാരക ഗവ. ഹയർ സെക്കന്ററി സ്കൂൾ ഓവറോൾ ചാമ്പ്യൻസ്

പെരളശ്ശേരി എ കെ ജി സ്മാരക ഗവ. ഹയർ സെക്കന്ററി സ്കൂൾ ഓവറോൾ ചാമ്പ്യൻസ്
Peralassery AKG Memorial Govt. Higher Secondary School Overall Champions
Peralassery AKG Memorial Govt. Higher Secondary School Overall Champions

മുഴപ്പിലങ്ങാട്: മുഴപ്പിലങ്ങാട് ഗവർമെന്റ് ഹയർ സെക്കന്ററി സ്കൂളിൽ നടന്ന കണ്ണൂർ സൗത്ത് സബ് ജില്ലാ ശാസ്ത്രോത്സവത്തിൽ പെരളശ്ശേരി ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂൾ ഓവർ ഓവറോൾ ചാമ്പ്യൻസ് ആയി. അഞ്ചരക്കണ്ടി ഹയർസെക്കന്ററി സ്കൂൾ കാടാച്ചിറ ഹയർ സെക്കൻഡറി സ്കൂൾ എന്നിവ രണ്ടും മൂന്നും സ്ഥാനം നേടി. സാമൂഹ്യശാസ്ത്രമേളയിൽ ഹയർസെക്കന്ററി വിഭാഗത്തിൽ പെരളശ്ശേരി എ.കെ.ജി ഗവ.സ്മാരക ഹയർ സെക്കന്ററി സ്കൂളും ഹൈസ്കൂൾ വിഭാഗത്തിൽ അഞ്ചരക്കണ്ടി ഹയർ സെക്കന്ററി സ്കൂളും യു.പി.വിഭാഗത്തിൽ തോട്ടട വെസ്റ്റ് യുപി സ്കൂളും എൽ പി വിഭാഗത്തിൽ ആഡൂർ ഈസ്റ്റ് എൽ പി സ്കൂളും ഒന്നാം സ്ഥാനം നേടി. 

tRootC1469263">

പ്രവൃത്തി പരിചയമേള ഹയർസെക്കന്ററി വിഭാഗത്തിൽ പെരളശ്ശേരി എകെജി സ്മാരക ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളും ഹൈസ്കൂൾ വിഭാഗത്തിൽ കടമ്പൂർ ഹയർ സെക്കന്ററി സ്കൂളും യുപി വിഭാഗത്തിൽ കാടാച്ചിറ ഹയർ സെക്കന്ററി സ്കൂളും എൽ പി വിഭാഗത്തിൽ ഒരികര എൽ പി സ്കൂളും ഒന്നാം സ്ഥാനം നേടി. ഗണിതശാസ്ത്രമേള ഹയർസെക്കന്ററി വിഭാഗത്തിൽ പെരളശ്ശേരി എകെജി സ്മാരക ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂളും ഹൈസ്കൂൾ വിഭാഗത്തിൽ കടമ്പൂർ ഹയർ സെക്കന്ററി സ്കൂളും എൽ.പി,യുപി വിഭാഗത്തിൽ അഞ്ചരക്കണ്ടി എ ഇ എസ് ഇംഗ്ലീഷ് സ്കൂളും ഒന്നാം സ്ഥാനം നേടി. 

ശാസ്ത്രമേളയിൽ ഹയർസെക്കന്ററി വിഭാഗത്തിൽ കാടാച്ചിറ ഹയർ സെക്കന്ററി സ്കൂളും ഹൈസ്കൂളും ഹൈസ്കൂൾ വിഭാഗത്തിൽ അഞ്ചരക്കണ്ടി ഹയർ സെക്കന്ററി സ്കൂളും യുപി വിഭാഗത്തിൽ മാവിലായി യുപി സ്കൂളും ഒന്നാം സ്ഥാനം കരസ്ഥമാക്കി. ഐടി മേള ഹയർ സെക്കന്ററി, ഹൈസ്കൂൾ വിഭാഗങ്ങളിൽ പെരളശ്ശേരി എകെജി ഹയർ സെക്കന്ററി സ്കൂളും  യുപി വിഭാഗത്തിൽ മാവിലായി യുപി സ്കൂളും ഒന്നാം സ്ഥാനം നേടി. സമാപനസമ്മേളനം സമ്മേളനം ജില്ലാ പഞ്ചായത്തംഗം കോങ്കി രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് സി. വിജേഷ് അധ്യക്ഷനായി. എഇഒ എൻ സുജിത്ത് സമ്മാനദാനം നിർവഹിച്ചു.

Tags