കണ്ണൂരിൽ തെരഞ്ഞെടുപ്പുകൾ സമാധാനപരമായി നടക്കാൻ പീപ്പിൾസ് മൂവ്മെന്റ് ഫോർ പീസ് നിവേദനം നൽകി

People Movement for Peace submits petition for peaceful elections in Kannur
കണ്ണൂർ : തെരഞ്ഞെടുപ്പുകൾ സമാധാനപരമായി നടക്കണമെന്നും വിവിധ രാഷ്ട്രീയ പാർട്ടികളും പൊതു ജനങ്ങളും കണ്ണൂരിന്റെ സമാധാന അന്തരീക്ഷം കാത്ത് സൂക്ഷിക്കാൻ സഹകരിക്കണമെന്നും വിശിഷ്യാ പോലീസ് ഒന്നുകൂടി ഉണർന്ന്‌ പ്രവർത്തിക്കണമെന്നും ആവശ്യപ്പെട്ട് ചെയർമാൻ സതീഷ് കുമാറിന്റെ നേതൃത്വത്തിൽ ഫാദർ ഡിറ്റൊ, ചന്ദ്രബാബു, ആർട്ടിസ്റ്റ് ശശികല, അഡ്വ.ബിനോയ് തോമസ്, ഹരിദാസ് മംഗലശ്ശേരി, ഷമീൽ ഇഞ്ചിക്കൽ എന്നിവർ കണ്ണൂർ റെയ്ഞ്ച്  ഡി.ഐ.ജി ഓഫ് പോലീസ്, സിറ്റി പോലീസ് കമ്മീഷണർ, കളക്ടർ, വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കൾ എന്നിവർക്ക് നിവേദനം നൽകി.

Tags