പെൻഷണേഴ്സ് യൂണിയൻ എടക്കാട് ബ്ളോക്ക് സമ്മേളനം നടത്തി

edakkad
edakkad

അഞ്ചരക്കണ്ടി : കേരള സംസ്ഥാനസർവ്വീസ് പെൻഷനേഴ്സ് യൂണിയൻ എടക്കാട് ബ്ലോക്ക് സമ്മേളനം അഞ്ചരക്കണ്ടി ഹയർ സെക്കൻ്ററി സ്കൂളിൽ നടന്നു. ബ്ലോക്ക് പ്രസിഡണ്ട് കെ രാമചന്ദ്രൻ്റെ അധ്യക്ഷതയിൽ  ജില്ലാ വൈസ് പ്രസിഡണ്ട് കെ വി കുഞ്ഞിരാമൻ സമ്മേളനം ഉദ്ഘാടനം ചെയ്തു. മാസികാഅവാർഡ് വിതരണം ജില്ലാ പ്രസിഡന്റ് ടി.ശിവദാസൻ  നിർവഹിച്ചു. ബ്ലോക്ക് വൈസ് പ്രസിഡണ്ട് ചന്ദ്രൻ മാസ്റ്റർ അനുശോചന പ്രമേയം അവതരിപ്പിച്ചു .

ബ്ലോക്ക് സെക്രട്ടറി പ്രവർത്തന റിപ്പോർട്ടും, ട്രഷറർ രവീന്ദ്രൻ  വരവ് ചെലവ് കണക്കും  അവതരിപ്പിച്ചു ജില്ലാ സെക്രട്ടറി വി പി കിരൺ, ജില്ലാ കമ്മിറ്റി അംഗം നളിനി ടീച്ചർ എന്നിവർ ആശംസകൾ നേർന്നു സെക്രട്ടറി കെ ബാലൻ സ്വാഗതവും പി പവിത്രൻ നന്ദിയും പറഞ്ഞു 10 യൂണിറ്റുകളിൽ നിന്നായി 175 പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുത്തു.ഭാരവാഹികളായി കെ രാമചന്ദ്രൻ (പ്രസിഡൻ്റ്) കെ ബാലൻ (സെക്രട്ടറി )
എന്നിവരെ തെരഞ്ഞെടുത്തു.

Tags