പേൾസ് ആഗ്രോടെക് കോർപ്പറേഷൻ ലിമിറ്റഡ് ഫീൽഡ് വർക്കർമാരും നിക്ഷേപകരും കൂട്ട ഉപവാസ സമരം നടത്തി

Field workers and investors of Pearls Agrotech Corporation Limited staged a mass hunger strike

കണ്ണൂർ: സെബി യുടെയും കേന്ദ്ര സർക്കാരിന്റെയും നിഷ്ക്രിയത്വത്തിനും നീതി നിഷേധത്തിനുമെതിരെ സ്വാതന്ത്ര്യ ദിനത്തിൽ  കണ്ണൂർ ഹെഡ് പോസ്റ്റോഫീസിന് മുന്നിൽ പേൾസ് ആഗ്രോടെക് കോർപ്പറേഷൻ ലിമിറ്റഡ് (പി എ സി എൽ)ഫീൽഡ് വർക്കർമാരുംനിക്ഷേപകരും കൂട്ട ഉപവാസസമരം നടത്തി.

 സംസ്ഥാന രക്ഷാധികാരി കെ അശോകൻ ഉദ്ഘാടനം ചെയ്തു. രാവിലെ 10 ന് സറ്റേഡിയം കോർണറിൽ നിന്നും പ്രകടനമായി എത്തിയ സ്ത്രീകൾ ഉൾപ്പെടെയുള്ള സമരക്കാർ വൈകിട്ട് അഞ്ച് മണി വരെ ഹെഡ് പോസ്റ്റ് ഓഫീസിന് മുൻപിൽ ഉപവാസ സമരം നടത്തി. ജില്ലാ പ്രസിഡൻ്റ് ടി.വി ബാലൻ്റെ അദ്ധ്യക്ഷതയിൽ സംസ്ഥാന സെക്രട്ടറി ആർ രാധാകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി. കെ രാഘവൻ, ടി. കെ രാമദാസ് , ജയദേവൻ വൈദ്യർ, ജാനകി അമ്മ, കെ.വി പ്രദീപൻ, ടി. പ്രസന്ന എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി വി ആർ കുട്ടികൃഷ്ണൻ സ്വാഗതം പറഞ്ഞു.
 

Tags