പി.സി.ജയന്ത് ലാൽ ചരമ ദിനാചരണത്തിൽ പുഷ്പാർച്ചന നടത്തി

Floral tributes were paid on the death anniversary of PC Jayant Lal

കണ്ണൂർ : ചിറക്കൽ മുൻ  ബ്ലോക്ക് കോൺഗ്രസ് കമ്മറ്റി പ്രസിഡണ്ട് പി.സി.ജയന്ത് ലാലിൻ്റെ മുപ്പത്തിഒന്നാം ചരമ വാർഷികദിനാചരണത്തോടനുബന്ധിച്ച്  പയ്യാമ്പലം സ്മൃതികുടീരത്തിൽ പുഷ്പാർച്ചനയും അനുസ്മരണ സമ്മേളനവും നടത്തി.അനുസ്മരണ സമ്മേളനം ഡിസിസി  പ്രസിഡണ്ട് അഡ്വ: മാർട്ടിൻ ജോർജ് ഉദ്ഘാടനം ചെയ്തു.

കണ്ണൂർ നിയമസഭാമണ്ഡലം സ്ഥാനാർത്ഥി അഡ്വ. ടി.ഒ.മോഹനൻ അനുസ്മരണ പ്രഭാഷണം നടത്തി.ബ്ലോക്ക് പ്രസിഡണ്ട് കൂക്കിരി രാജേഷ് അധ്യക്ഷത വഹിച്ചു. കെ.മോഹനൻ സ്വാഗതവും, റഷീദ് ചാലാട് നന്ദിയും പറഞ്ഞു .മേയർ അഡ്വ പി ഇന്ദിര. കായക്കൽ രാഹുൽ, കാട്ടാമ്പള്ളി രാമചന്ദ്രൻ, ഉഷാകുമാരി വിഹാസ് അത്താഴക്കുന്ന് , ഉമേശ് കണിയാങ്കണ്ടി, അജിത്ത് പാറക്കണ്ടി , രഞ്ജിത്ത്. എൻ.വി.പ്രദീപ്, പ്രേംജിത്ത് പൂച്ചാലി എന്നിവർ സംസാരിച്ചു.

Tags