കണ്ണൂർ പഴയങ്ങാടിയിൽ ഭർതൃമതിയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം ; പൊലിസ് അന്വേഷണമാരംഭിച്ചു
Aug 1, 2025, 18:20 IST
പഴയങ്ങാടി : ഭർതൃമതിയായ യുവതി വീട്ടിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പഴയങ്ങാടിപൊലിസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണമാരംഭിച്ചു. വീട്ടിലെ കിടപ്പുമുറിയിലാണ് യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
പഴയങ്ങാടി നെടുവമ്പ്രത്ത് വെടിയപ്പൻചാൽ കൊയിലേരിയിൽ വീട്ടിൽ കെ സുരഭിയെയാണ് (28) വ്യാഴാഴ്ച്ച ഉച്ചയോടെ ജനൽ കമ്പിയിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടത്. പഴയങ്ങാടി പൊലിസ് ഇൻക്വസ്റ്റ് നടത്തി മൃതദ്ദേഹം കണ്ണൂർ മെഡിക്കൽ കോളേജിൽ പോസ്റ്റുമോർട്ടം നടപടികൾക്കു ശേഷം സംസ്കാര ചടങ്ങുകൾക്കായി വിട്ടു നൽകി. പള്ളിക്കരയിലെ സോജനാണ് ഭർത്താവ്. ഏക മകൾ: ഇവ സോജൻ. പരേതനായ സുരേഷാണ് സുരഭിയുടെ പിതാവ്. മാതാവ് സവിത.
.jpg)

