പഴയങ്ങാടിയിൽ പ്രഭാത സവാരിക്കിടെ വീട്ടമ്മ അഞ്ജാത വാഹനമിടിച്ചു മരിച്ച സംഭവത്തിൽ പൊലീസ് കേസെടുന്നു അന്വേഷണമാരംഭിച്ചു

The police have registered a case and launched an investigation into the incident in Pazhayangadi where a housewife was struck and killed by an unidentified vehicle while out for a morning walk.

പഴയങ്ങാടി: പ്രഭാത നടത്തത്തിന് ഇറങ്ങിയ വീട്ടമ്മ റോഡിൽ അജ്ഞാത വാഹനമിടിച്ച് മരിച്ച സംഭവത്തിൽ പഴയങ്ങാടി പൊലിസ് കേസെടുത്ത് അന്വേഷണം ഊർജ്ജിതമാക്കി. അടുത്തിലയിലെ കെ. സുലോചന (53) യാണ് മരിച്ചത്. ഇന്ന് രാവിലെ ആറിന് സ്വന്തം വീടിന് മുന്നിൽ തന്നെയായിരുന്നു അപകടം. വാഹനമിടിച്ച് ഗുരുതരമായി പരുക്കേറ്റ ഇവരെ നാട്ടുകാർ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.ഭർത്താവ്: ഗോപി.മകൾ: പി.കെ. സ്നേഹ. മരുമകൻ: ശ്രീജിത്ത്.

മൃതദേഹം പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി . സുലോചനയെ ഇടിച്ചു തെറി പഠിച്ച വാഹനത്തെ കണ്ടെത്താൻ പൊലിസ് അന്വേഷണ മാരം ഭിച്ചിട്ടുണ്ട് സംഭവത്തിൽ പഴയങ്ങാടി പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു പ്രദേശത്തെ സിസിടിവി ക്യാമറ കൾ പരിശോധിച്ചുവരികയാണെന്ന് പൊലീസ് അറിയിച്ചു.

Tags