പഴയങ്ങാടിയിൽ ബൈക്ക് ഇടിച്ച് പരുക്കേറ്റ വഴി യാത്രക്കാരൻ ആശുപത്രിയിൽ മരിച്ചു

A pedestrian injured after being hit by a bike in Pazhayangadi has died in the hospital.

പഴയങ്ങാടി: കെ.എസ്.ടി.പി റോഡിൽ പഴയങ്ങാടി ബസ് സ്റ്റാൻഡിനു സമീപം ബൈക്ക് ഇടിച്ച് ഗുരുതരമായി പരുക്കേറ്റ വഴിയാത്രക്കാരൻ ചികിത്സയ്ക്കിടെ മരണമടഞ്ഞു.പയ്യന്നൂർ എടാട്ട് ജുമാ മസ്ജിദിനു സമീപത്തെ കെ. അബൂബക്കറാണ്(67)  മരിച്ചത്. ഞായറാഴ്ച്ച രാത്രി എട്ട് മണിക്കായിരുന്നു അപകടം. 

പഴയങ്ങാടിയിൽ കെ.എസ്‌.ടി.പി. റോഡരികിലൂടെ നടന്നുപോകവേയാണ് ബൈക്ക് ഇടിച്ച് അപകടമുണ്ടായത്. ഉടൻ നാട്ടുകാർപരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Tags