വി എസിനെ അനുസ്മരിച് പഴയങ്ങാടി : മൗനജാഥ യും സർവകക്ഷി അനുശോചന യോഗവും നടത്തി

Pazhayaangadi: Silent procession and all-party condolence meeting held in memory of VS
Pazhayaangadi: Silent procession and all-party condolence meeting held in memory of VS

പഴയങ്ങാടി:മുതിർന്ന കമ്യൂണിസ്റ്റ് നേതാവും മുൻമുഖ്യമന്ത്രിയും പ്രതിപക്ഷനേതാവുമായിരുന്ന വി എസ് അച്യുതാന്ദൻ്റെ വിയോഗത്തിൽ അനുശോചിച്ച് സിപിഐ എം മാടായി എരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പഴയങ്ങാടിയിൽ മൗനജാഥയും സർവകക്ഷി അനുശോചാ യോഗവും സംഘടിപിച്ചു. അനുശോചന യോഗത്തിൽ സിപിഐ എം മാടായി ഏരിയ സെക്രട്ടറി വി വിനോദ് സ്വാഗതം പറഞ്ഞു. 

tRootC1469263">

ജില്ലാ കമ്മിറ്റി അംഗം കെ പദ്മനാഭൻ ആധ്യക്ഷനായി. അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ ദേശീയ പ്രസിഡൻ്റ് പി.കെ ശ്രീമതി അനുസ്മരണ പ്രഭാഷണം നടത്തി. സി പി ഐ എം സംസ്ഥാന കമ്മിറ്റി അംഗം ടി വി രാജേഷ്, എം വിജിൻ എംഎൽഎ, പ്രൊഫ ബി മുഹമ്മദ് അഹമ്മദ്, പി നാരായണൻ (സിപിഐ), എം പി ഉണ്ണികൃഷ്ണൻ ( കോൺഗ്രസ്) ,ടി രാജൻ (കോൺഗ്രസ് എസ് )  പി ടി  സുരേഷ് ( എൻസിപി), സുഭാഷ് അയ്യോത്ത് ( ജനതാദൾ ), മുഹമ്മദ് ഹാജി ( ഐഎൻഎൽ), എ വി സനിൽ ( ബിജെപി) സി.എം വേണുഗോപാലൻ, ഐ. വിശി വരാമൻ എന്നിവർ സംസാരിച്ചു.

Tags