പഴശ്ശി റെഗുലേറ്റര്‍ ഷട്ടര്‍ ജനുവരി 15 ന് തുറക്കും; കനാൽ പരിസരത്ത് താമസിക്കുന്നവർ ജാഗ്രത പാലിക്കാൻ മുന്നറിയിപ്പ്

Pazhassi regulator shutter

ഇരിട്ടി :പഴശ്ശി മെയിന്‍ കനാലിലെ ഹെഡ് സ്ലൂയിസ് റെഗുലേറ്റര്‍ ഷട്ടര്‍ ജനുവരി 15 ന് രാവിലെ 9.30 ന് തുറന്ന് ജലവിതരണം ആരംഭിക്കുമെന്ന് പഴശ്ശി ഇറിഗേഷന്‍ പ്രൊജക്ട് ഡിവിഷന്‍ എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. മെയിന്‍ കനാല്‍ ചെയിനേജ് 42/500 കി.മീ പറശ്ശിനിക്കടവ് അക്വഡക്റ്റ് വരെയും അവയുടെ നേരിട്ടുള്ള കൈക്കനാലുകള്‍ വഴിയും തുടര്‍ന്ന് അഴീക്കല്‍ ബ്രാഞ്ച് കനാല്‍, എടക്കാട് ബ്രാഞ്ച് കനാല്‍, മാഹി ബ്രാഞ്ച് കനാല്‍ എന്നിവയില്‍ കൂടിയും വേങ്ങാട്, കുറുമ്പക്കല്‍,

tRootC1469263">

ആമ്പിലാട് ഫീല്‍ഡ് ബോത്തികള്‍ വഴിയും ആമ്പിലാട്, പാതിരിയാട്, പാട്യം, കതിരൂര്‍, വളള്യായി, മൊകേരി, കടവത്തൂര്‍ എന്നീ ഡിസ്ട്രിബ്യൂട്ടറികള്‍ വഴിയും അവയുടെ കൈക്കനാലുകള്‍ വഴിയും ജലസേചനം നടത്തും. ഇരിട്ടി, മട്ടന്നൂര്‍, കൂത്തുപറമ്പ്, പാനൂര്‍ മുനിസിപ്പാലിറ്റികളിലെയും കീഴല്ലൂര്‍, മാങ്ങാട്ടിടം, വേങ്ങാട്, അഞ്ചരക്കണ്ടി, മുണ്ടേരി, കൂടാളി, കുറ്റിയാട്ടൂര്‍, കൊളച്ചേരി, മട്ടന്നൂര്‍, ചെമ്പിലോട്, പെരളശ്ശേരി, പാട്യം, കോട്ടയം, മൊകേരി, കുന്നോത്ത്പറമ്പ്, തൃപ്പങ്ങോട്ടൂര്‍ ഗ്രാമപഞ്ചായത്തുകളിലെയും കനാല്‍ പ്രദേശത്ത് താമസിക്കുന്ന ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ഇറിഗേഷൻ വകുപ്പ് അധികൃതർ അറിയിച്ചു.

Tags