പഴശ്ശി ഡാമിൻ്റെ ഷട്ടറുകൾ ഇന്ന് തുറക്കും
Aug 1, 2026, 12:39 IST
ഇരിട്ടി :പഴശ്ശി ഡാമിൻ്റെ ഷട്ടറുകൾ ഇന്ന് (ഓഗസ്റ്റ് 01) തുറക്കും റിസർവോയറിലെ ജലനിരപ്പ് ഉയർന്ന സാഹചര്യത്തിൽ പഴശ്ശി ബാരേജിന്റെ ഷട്ടറുകൾ ഇന്ന് ആവശ്യാനുസരണം ഘട്ടംഘട്ടമായി തുറക്കുമെന്ന് അധികൃതർ അറിയിച്ചു.
ഡാമിന്റെ മുകൾഭാഗത്തും താഴ്ഭാഗത്തും നദീതീരങ്ങളിലും താമസിക്കുന്നവർ അതീവ ജാഗ്രത പാലിക്കണം നദിയിലേക്കോ സമീപ പ്രദേശങ്ങളിലേക്കോ അനാവശ്യമായി ഇറങ്ങുന്നത് ഒഴിവാക്കുകയും അധികൃതരുടെ നിർദേശങ്ങൾ കർശനമായി പാലിക്കുകയും ചെയ്യണമെന്ന് ജലസേചന വകുപ്പ് അധികൃതർ അറിയിച്ചു.
.jpg)

