പഴശ്ശി ഡാമിലെ ജലനിരപ്പ് ഉയർത്തും; പൊതുജനങ്ങൾ ജാഗ്രത പാലിക്കുക
Jun 30, 2025, 11:00 IST
കണ്ണൂർ : പഴശ്ശി ഡാമിൽ കുടിവെള്ള വിതരണത്തിന്റെ ആവശ്യാർത്ഥം 18 മീറ്ററിനു മുകളിൽ വെള്ളം സംഭരിച്ചിരിക്കണമെന്ന് കേരള വാട്ടർ അതോറിറ്റി എക്സിക്യൂട്ടീവ് എഞ്ചിനിയർ നിർദ്ദേശം നൽകിയതിനാൽ ജൂൺ 30 തിങ്കളാഴ്ച രാവിലെ പഴശ്ശി ബാരേജിൻ്റെ ഷട്ടറുകൾ ഓപ്പറേറ്റ് ചെയ്ത് ജലം 18 മീ. മുകളിൽ സംഭരിക്കുന്നതാണ്. ഡാമിന്റെ മുകൾ ഭാഗത്തുള്ള ജനങ്ങൾ ജാഗ്രത പുലർത്തേണ്ടതാണെന്ന് എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു. 16.10 മീറ്റർ ആണ് ഡാമിലെ നിലവിലെ ജലനിരപ്പ്.
tRootC1469263">.jpg)


