പഴയങ്ങാടിയിൽ ആഡംബര കാറിൽ യുവാവിൻ്റെ മരണപാച്ചിൽ, നാട്ടുകാർ പിടികൂടി പൊലിസിൽ ഏൽപ്പിച്ചു
പഴയങ്ങാടി : ആഡംബര കാറുമായി പ്രദേശവാസികളെ ഭീതിയിലാഴ്ത്തി റോഡിൽ യുവാവിന്റെ പരാക്രമം . ഏഴോളം വാഹനങ്ങൾ ഇടിച്ചുതെറിപ്പിച്ചുപഴയങ്ങാടിയിലാണ് : തീ തുപ്പുന്ന വാഹനവുമായി യുവാവിന്റെ പരാക്രമം. ഭീതിയിലായ യാത്രക്കാർ ജീവനും കൊണ്ട് നെട്ടോട്ടമോടി. യാത്രക്കാർ തലനാഴിയ്ക്ക് രക്ഷപ്പെട്ടു എങ്കിലും നിരവധി വാഹനങ്ങൾ യുവാവ് ഓടിച്ച കാറിനടിയിൽ പെട്ടു. നാട്ടുകാരുടെ സഹായത്തോടെ മുട്ടം സ്വദേശിയായ റമിസ് എന്ന യുവാവിനെ പഴയങ്ങാടി പൊലീസ് പിടികൂടി.
tRootC1469263">കഴിഞ്ഞ ദിവസം രാത്രിയിലാണ് സംഭവം നടന്നത് പഴയങ്ങാടി മുട്ടത്ത് നിന്നാണ് യുവാവ് ഫോർച്യൂണർ കാറിൽ യാത്ര തുടർന്നത്. കാറ് നിരവധി വാഹനങ്ങൾ ഇടിച്ച് തെറിപ്പിക്കുകയും അതിനിടയിൽ ഒരു വാഹനം കാറിന് മുന്നിൽ കുടുങ്ങുകയും ചെയ്തു ഈ വാഹനവുമായി റോഡിൽ ഉരഞ്ഞ് തീ തുപ്പി കൊണ്ടായിരുന്നുയുവാവിന്റെ കാർ യാത്ര. കാറിന്റെ അടിയിൽ കുടുങ്ങിയ ഇരുചക്ര വാഹനവുമായി കാർ അതിസാഹസികമായി മുന്നോട്ടു പോകുന്ന ദൃശ്യം ജനങ്ങൾക്കിടയിൽ പരിഭ്രാന്തിയും ആശങ്കയും പടർത്തി. ഏകദേശം രണ്ട് കിലോമീറ്റർ പിന്നിട്ടശേഷമാണ് കാറ് നാട്ടുകാർ പിൻതുടർന്ന് പിടികൂടിയത്.. നാട്ടുകാർ ഏറെ പ്രകോപിതരായി യുവാവിനെ കൈയേറ്റം ചെയ്തുവെന്നും വിവരമുണ്ട്.
യുവാവ് ഓടിച്ച വാഹനം വാടകയ്ക്ക് എടുത്തതാണെന്നും യുവാവ് രാസ ലഹരിയിലാണെന്നും നാട്ടുകാർ പറഞ്ഞു. പഴയങ്ങാടി പോലീസ് എത്തി യുവാവിനെ കസ്റ്റഡിയിലെടു ക്കുകയും ചെയ്തു. എന്നാൽ പോലീസ് ഇത് വരെ കേസ് രജിസ്റ്റർ ചെയ്തിട്ടില്ലെന്ന പരാതിയുണ്ട്.
.jpg)


