പയ്യന്നൂരിൽ കിണറ്റിൽ വീണ കുടമെടുക്കാൻ ഇറങ്ങിയ പാൽ വിതരണക്കാരൻ മരിച്ചു

പയ്യന്നൂരിൽ കിണറ്റിൽ വീണ കുടമെടുക്കാൻ ഇറങ്ങിയ പാൽ വിതരണക്കാരൻ മരിച്ചു
Milk supplier dies after falling into well in Payyannur
Milk supplier dies after falling into well in Payyannur

പയ്യന്നൂർ: പയ്യന്നൂർ രാമന്തളിയിൽ അയൽവാസിയുടെ കിണറ്റിൽ വീണ കുടമെടുക്കാൻ ഇറങ്ങിയ ഗൃഹനാഥൻ മുങ്ങി മരിച്ചു. രാമന്തളി ക്ഷീര വ്യവസായ സഹകരണ സംഘത്തിലെ പാൽ വിതരണക്കാരൻരാമന്തളി വില്ലേജ് ഓഫീസിന് സമീപത്തെ കെ.എം. രവീന്ദ്രനാ (64)ണ്  മരിച്ചത്. ചൊവ്വാഴ്ച്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം.രാമന്തളിയിലെ തമ്പാൻ എന്നയാളുടെ വീട്ടുവളപ്പിലെ 17 കോൽ ആഴമുള്ള കിണറ്റിൽ വീണ കുടമെടുക്കാൻ ഇറങ്ങിയപ്പോഴാണ് അപകടമുണ്ടായത് . 

tRootC1469263">

വിവരമറിയിച്ചതിനെ തുടർന്ന് പയ്യന്നൂരിൽ നിന്ന് ഫയർസ്റ്റേഷൻ ഓഫീസർ സി.പി. രാജേഷിന്റെ നേതൃത്വത്തിലുള്ള അഗ്നിരക്ഷാസേന സ്ഥലത്തെത്തി. ഓഫീസർമാരായ ഉന്മേഷ്, സത്യൻ എന്നിവർ കിണറ്റിലിറങ്ങി തിരച്ചിൽ നടത്തി. ഉന്മേഷ് ഏഴ് മീറ്റർ ആഴത്തിൽ സ്കൂബാ ഡൈവിംഗ് നടത്തിഅവശനിലയിലായ രവീന്ദ്രനെ പുറത്തെടുത്ത് പയ്യന്നൂർ താലൂക്കാശുപത്രിയിലെത്തിച്ചുവെങ്കിലും മരണപ്പെട്ടിരുന്നു.അസി: സ്റ്റേഷൻ ഓഫീസർ തോമസ് ഡാനിയേൽ, ജീവനക്കാരായ പി.കെ. അജിത് കുമാർ, ജിജേഷ് രാജഗോപാൽ, ഇർഷാദ് . സി.കെ, ജോബി എസ്, അഖിൽ എം.എസ്, ഹോംഗാർഡ് മാരായ രാമചന്ദ്രൻ പി, ശ്രീജേഷ് എൻ.വി എന്നിവരും രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായി. മൃതദേഹം പയ്യന്നൂർ പൊലീസ് ഇൻക്വസ്റ്റ് നടത്തിയതിനു ശേഷംപരിയാരത്തെ കണ്ണൂർ മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് പോസ്റ്റുമോർട്ടം നടപടികൾക്കായി മാറ്റി.കെ വി. ജാനകിയാണ് മരണമടഞ്ഞ രവീന്ദ്രൻ്റെ ഭാര്യ. മക്കൾ: കെ.വി. സത്യജിത്ത്, കെ.വിദീപിക (യു.എ. ഇ) മരുമകൻ: ബിജു (യു.എ.ഇ. ).സഹോദരങ്ങൾ: ലക്ഷ്മണൻ, ബാലാമണി, രമേശൻ .

Tags