കെ.എസ്.ആർ.ടി.സി പയ്യന്നൂർ യൂണിറ്റ് ബജറ്റ് ടൂറിസം സെല്ലിന്റെ നേതൃത്വത്തിൽ ഗവിയിലേക്ക് വിനോദയാത്ര
Dec 16, 2025, 20:15 IST
കണ്ണൂർ : കെ.എസ്.ആർ.ടി.സി പയ്യന്നൂർ യൂണിറ്റ് ബജറ്റ് ടൂറിസം സെല്ലിന്റെ നേതൃത്വത്തിൽ ഗവിയിലേക്ക് വിനോദയാത്ര സംഘടിപ്പിക്കുന്നു. ഡിസംബർ 29 ന് വൈകീട്ട് നാല് മണിക്ക് പയ്യന്നൂരിൽ നിന്നും പുറപ്പെട്ട് ജനുവരി ഒന്നിന് രാവിലെ ആറ് മണിക്ക് തിരിച്ചെത്തുന്ന വിധത്തിലാണ് യാത്രാ ക്രമീകരണം.
tRootC1469263">ഗവി, അടവി കുട്ടവഞ്ചി യാത്ര, കുമളി, കമ്പം മുന്തിരിപ്പാടം, തേക്കടി, സ്പൈസസ് ഗാർഡൻ, രാമക്കൽ മേട് എന്നീ സ്ഥലങ്ങളാണ് യാത്രയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ആദ്യം ബുക്ക് ചെയ്യുന്ന 36 പേർക്കാണ് അവസരം. കൂടുതൽ വിവരങ്ങൾക്കും ബുക്കിംഗിനും 9495403062, 9745534123 നമ്പറുകളിൽ ബന്ധപ്പെടാം.
.jpg)


