പയ്യന്നൂരിൽ ക്ഷേത്ര കുളത്തിൽ യുവാവ് മുങ്ങിമരിച്ചു

google news
gf

കണ്ണൂർ:പയ്യന്നൂരിലെ ക്ഷേത്രക്കുളത്തിൽ കുളിക്കുന്നതിനിടെ യുവാവ് മുങ്ങി മരിച്ചു.പിലാത്തറ അറത്തിപ്പറമ്പിലെ പി.പി.സനൽകുമാറാ (18) ണ് മരിച്ചത്.ഞായറാഴ്ച വൈകീട്ട് 6.10 ഓടെ പയ്യന്നൂർ സുബ്രഹ്മണ്യസ്വാമി ക്ഷേത്രക്കുളത്തിലാണ് അപകടം.

കരിവെള്ളൂർ ഓണക്കുന്നിൽ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനായ സനൽകുമാർ സുഹൃത്തുക്കളോടൊപ്പം നീന്തുന്നതിനിടെ വെള്ളത്തിൽ മുങ്ങി താഴുകയായിരുന്നു.പയ്യന്നൂർ അഗ്നി രക്ഷാസേനയെത്തിയാണ് പുറത്തെടുത്തത്. കണ്ണൂർ ഗവ.മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.അറത്തിപ്പറമ്പിലെ സുരേശൻ്റെയും രമണിയുടെയും മകനാണ്.മൃതദേ 

Tags