നടൻ ദിലീപ് പയ്യന്നൂർ സുബ്രഹ്മണ്യസ്വാമി ക്ഷേത്ര ദർശനം നടത്തി

Actor Dileep visits Payyannur Subramanya Swamy temple
Actor Dileep visits Payyannur Subramanya Swamy temple


പയ്യന്നൂർ : നടിയെ അക്രമിച്ച കേസിൽ നിന്നും കുറ്റവിമുക്തനായ ശേഷംചലച്ചിത്ര താരം ദിലീപ് പയ്യന്നൂർ ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്ര ദർശനം നടത്തി. ശനിയാഴ്ച രാവിലെ ക്ഷേത്രത്തിലെത്തിയ അദ്ദേഹംക്ഷേത്രത്തിൽ സ്വർണ്ണവേലും നെയ്യമൃതും വെച്ച് പ്രാർത്ഥന നടത്തി.ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫീസർ കെ പി സുനിൽകുമാർ ട്രസ്റ്റി ബോർഡ് അംഗങ്ങളായ അനിൽ പുത്തലത്ത്, ശ്രീനിവാസൻ കാമ്പ്രത്ത്, അഡ്വ.സുരേഷ് പാറന്തട്ട, ക്ഷേത്രജിവനക്കാർ എന്നിവർ ചേർന്ന് സ്വീകരിച്ചു. ശനിയാഴ്ച്ച രാവിലെതളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിലും പ്രാർത്ഥനനടത്തിയി രുന്നു.

tRootC1469263">

Tags