പയ്യന്നൂർ ഉപജില്ല കലോത്സവം കാണാൻ പോയ വിദ്യാർത്ഥിയെ കാണാതായെന്ന് പരാതി
Nov 7, 2026, 11:12 IST
പയ്യന്നൂർ: പയ്യന്നൂർ ഉപജില്ല കലോത്സവം കാണാൻ പോകുന്നുവെന്ന് പറഞ്ഞ് വീട്ടിൽ നിന്നും പോയ വിദ്യാർത്ഥിയെ കാണാതായതായി പരാതി. കോറോം സ്വദേശി ഫറഫുദീന്റെ മകൻ ടി.പി ഷമിലിനെ (14) യാണ് കാണാതായത്.
ഇന്നലെ രാവിലെ 8.30 മണിക്കാണ് കുട്ടി വീട്ടിൽ നിന്നും പയ്യന്നൂരിലേക്ക് പോയത്. പിന്നിട് തിരിച്ചെത്താത്തതിനെ തുടർന്ന് കുട്ടിയുടെ മാതാവ് ടി.പി ഹസീന പയ്യന്നൂർ പോലീസിൽ പരാതി നൽകി. കേസെടുത്ത പോലീസ് അന്വേഷണം തുടങ്ങി
.jpg)

