പയ്യന്നൂർ പിലാത്തറയിലെ സ്വർണം പൊട്ടിക്കൽ ; മാലൂർ സ്വദേശിയായ യുവാവ് അറസ്റ്റിൽ

Gold looting at Payyannur Pilathara; A youth from Malur has been arrested

പ്രതികൾ സഞ്ചരിച്ച രണ്ട് വാഹനങ്ങൾ പൊലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. ജൂൺ രണ്ടിനായിരുന്നു മഹാരാഷ്ട്ര സ്വദേശികൾ സഞ്ചരിച്ച കാർ ആക്രമിച്ച് രഹസ്യ അറയിൽ സൂക്ഷിച്ച സ്വർണവും 55 ലക്ഷം രൂപയും കവർന്നത്. ഈ കേസിൽ ഇനിയും പ്രതികളെ പിടികൂടാനുണ്ട്.

 പയ്യന്നൂർ: പിലാത്തറയിലെ സ്വർണം പൊട്ടിക്കൽ കേസിലെ അക്രമി സംഘത്തിലെ ഒരാൾ കൂടി അറസ്റ്റിൽ. മാലൂർ കുണ്ടേരിപൊയിലിലെ അശ്വന്തിനെയാണ്(26) കേസന്വേഷിക്കുന്ന പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തത്. ഈ കേസിൽ അഞ്ചാം പീടിക സ്വദേശി സനു സന്തോഷ് (42) നേരത്തെ പിടിയിലായിരുന്നു. 

Tags