ഡേറ്റിങ് ആപ്പ് ഉപയോഗിച്ചു 16 വയസുകാരനെ പീഡിപ്പിച്ച കേസ്: പയ്യന്നൂർ സ്വദേശി അറസ്റ്റിൽ

Case of molesting a 16-year-old boy using a dating app: Payyannur native arrested

ചെറുവത്തൂർ :ചന്തേര പൊലിസ് സ്റ്റേഷൻ പരിധിയിൽ ഡേറ്റിങ് ആപ്പ് ഉപയോഗിച്ചു 16 വയസുകാരനെ പീഡിപ്പിച്ച കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. പയ്യന്നൂർ കോറോത്ത് സ്വദേശി ഗിരീഷാണ് അറസ്റ്റിലായത്'ഇതോടെ ഈ കേസിൽ അറസ്റ്റിലായവരുടെ എണ്ണം പത്തായി ഉയർന്നു.

പയ്യന്നൂർ പൊലിസാണ് ഇന്ന് രാവിലെ ഗിരീഷിനെ അറസ്റ്റു ചെയ്തത നേരത്തെ ബേക്കൽ എ ഇ ഒ സൈനുദ്ദീൻ,പാലക്കാട് റെയിൽവെ ഡിവിഷൻ ജീവനക്കാരനായ ചിത്ര രാജ് ഉൾപ്പെടെയുള്ളവരെ ബേക്കൽ പൊലിസ് അറസ്റ്റുചെയ്തു കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തിരുന്നു. ഈ കേസിൽ ഇനിയും ആറു പേർ പിടിയിലാകാനുണ്ട്. ഇവർ മുങ്ങിയിരിക്കുകയാണ് കഴിഞ്ഞ ദിവസമാണ് കേരളത്തെ ഞെട്ടിച്ച പീഡന വിവരം പുറത്തുവന്നത്.
 

Tags